26 April Friday

സംസ്കൃത സര്‍വകലാശാല എംഫില്‍, പിഎച്ച്ഡി അപേക്ഷ നവംബര്‍ 9 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017

കാലടി സംസ്കൃത സര്‍വകലാശാലയില്‍ എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നടത്തുന്ന ഉര്‍ദു കോഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും നടത്തുക. പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ താഴെ ചേര്‍ത്തിരിക്കുന്നു.

എംഫില്‍
സംസ്കൃതം സാഹിത്യം (10), സംസ്കൃതം വേദാന്തം (10), സംസ്കൃതം വ്യാകരണം (10), സംസ്കൃതം ന്യായം (10), സംസ്കൃതം ജനറല്‍ (5), ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് (4), ഹിന്ദി (10), ഇംഗ്ളീഷ് (10), സൈക്കോളജി (4), ജ്യോഗ്രഫി (4), മലയാളം (10), മ്യൂസിക് (2), സോഷ്യോളജി (3), ഫിലോസഫി (9), മാനുസ്ക്രിപ്റ്റോളജി (5), ഹിസ്റ്ററി (10), കംപാരറ്റീവ് ലിറ്ററേച്ചര്‍ (2), ഉര്‍ദു (4).

പിഎച്ച്ഡി
സംസ്കൃതം വേദിക് സ്റ്റഡീസ് (1), സംസ്കൃതം സാഹിത്യം (10), സംസ്കൃതം വേദാന്തം (10), സംസ്കൃതം വ്യാകരണം (5), സംസ്കൃതം ജനറല്‍(2), സംസ്കൃതം ന്യായം(5), ഹിന്ദി (10), സൈക്കോളജി (1), ജ്യോഗ്രഫി (4), മലയാളം (5), ഫിലോസഫി (10), ഹിസ്റ്ററി (10), ഫിസിക്കല്‍ എജ്യുക്കേഷന്‍ (1), സോഷ്യോളജി (2), ഉര്‍ദു (2).
നിര്‍ദ്ദിഷ്ട വിഷയത്തില്‍/ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി പ്ളസ് ഗ്രേഡ്/ 55ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് യുജിസി നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. അവസാന വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അങ്ങനെയുള്ളവര്‍ പ്രവേശനം ലഭിച്ചു മൂന്നു മാസത്തിനകം ഡിഗ്രി/പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ഹാജരാക്കണം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 9. യുജിസി  ജെആര്‍എഫ്, ആര്‍ജിഎന്‍എഫ് ലഭിച്ചവര്‍, ചുരുങ്ങിയത് അഞ്ച് വര്‍ഷം സര്‍വീസുള്ള,  അംഗീകൃത ജേണലുകളില്‍ രണ്ട് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള റഗുലര്‍ സര്‍വകലാശാല/കോളേജ് അധ്യാപകര്‍ എന്നിവരെ പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുജിസി നെറ്റ്, സെറ്റ് എന്നിവ വിജയിച്ചവര്‍ പ്രവേശനപരീക്ഷ എഴുതണം. ഓരോ വിഷയത്തിലും തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം. എംഫില്‍ ക്ളാസുകള്‍ ഡിസംബര്‍ നാലിന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in, www.ssusonline.org
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top