12 July Saturday

നീറ്റ്‌ പിജി: ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു ; 20നകം പ്രവേശനം നേടണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 12, 2020


തിരുവനന്തപുരം
രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യ സീറ്റ്‌ ക്വോട്ടയിലേക്കുള്ള പിജി മെഡിക്കൽ, ദന്തൽ കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റി പ്രസിദ്ധീകരിച്ചു. കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മാറ്റിവച്ച അലോട്ട്‌മെന്റ്‌ നടപടികളാണ്‌ പുനരാരംഭിച്ചത്‌. ആദ്യ ലിസ്‌റ്റിലുള്ളവർ 20 നകം നേരിട്ടോ ഓൺലൈൻ ആയോ പ്രവേശനം നേടണം.  ഓൺലൈനായി പ്രവേശനം നേടുന്നവർ സീറ്റ് സ്വീകരിച്ച്‌ ഒരു കൺഫർമേഷൻ മെയിൽ അയക്കണം. 

രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഓൺലൈനായി ഫീസ്‌ ഒടുക്കുകയും വേണം. രണ്ടാം അലോട്ട്‌മെന്റിനും എല്ലാവരെയും പരിഗണിക്കും. ശേഷം  ഒഴിഞ്ഞുകിടക്കുന്ന അഖിലേന്ത്യ ക്വോട്ട സീറ്റുകൾ സംസ്ഥാനങ്ങൾക്ക്‌ കൈമാറും. വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്‌.   https://www.mcc.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top