26 April Friday

പ്രവേശനപരീക്ഷകൾക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Feb 12, 2018

നീറ്റ്  അപേക്ഷ 9 വരെ
201819 വർഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റി (നീറ്റ് 2018)ന് www.cbseneet.nic.in  വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാർച്ച് ഒമ്പതുവരെ അപേക്ഷിക്കാം.

അഖിലേന്ത്യാ ക്വോട്ട, സംസ്ഥാന സർക്കാർ ക്വോട്ട, സ്വകാര്യ/ഡീംഡ് സർവകലാശാലകളിലെ സംസ്ഥാന/മാനേജ്‌മെന്റ്/എൻആർഐ ക്വോട്ട സീറ്റുകൾ എന്നിവയിലെ എംബിബിഎസ്, ബിഡിഎസ് പ്രവേശനം നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്.  2018 മെയ് ആറിനാണ് പരീക്ഷ.  കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവറത്തിയലും പരീക്ഷാകേന്ദ്രം.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്‌നോളജി പഠിച്ച് പ്ലസ്ടു/തത്തുല്യപരീക്ഷ പാസാകുകയും പ്ലസ്ടു/തത്തുല്യപരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നിവ പ്രത്യേകം പാസാകുകയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്‌നോളജിക്ക് മൊത്തം കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും നേടുകയും ചെയ്തവർക്ക് അപേക്ഷിക്കാം. ഇപ്പോൾ പ്ലസ്ടു/തത്തുല്യ പരീക്ഷയ്ക്ക് പഠിക്കുന്നവർക്കും അപേക്ഷിക്കാം. അവർ എംബിബിഎസ്/ബിഡിഎസ് പ്രവേശനസമയത്ത് നിശ്ചിതയോഗ്യത നേടണം. എസ്‌സി/എസ്ടിക്കും ഒബിസിക്കും 40 ശതമാനം മാർക്ക്. ഭിന്നശേഷിവിഭാഗത്തിന് 45 ശതമാനം മാർക്ക്. എസ്‌സി/എസ്ടിക്കാരായ ഭിന്നശേഷിവിഭാഗത്തിന് 40 ശതമാനം മാർക്ക്.  റഗുലറായി പ്ലസ്ടു പാസായവരായിരിക്കണം. ഓപൺ സ്‌കൂൾ വഴിയോ പ്രൈവറ്റായോ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാനാവില്ല. പ്ലസ്ടുവിന് ബയോളജിയോ ബയോടെക്‌നോളജിയോ അഡീഷണൽ സബ്ജക്ട് ആയി പാസായവരും അപേക്ഷിക്കേണ്ടതില്ല.

പതിനേഴു വയസ്സ് തികഞ്ഞവരോ എംബിബിഎസ്/ബിഡിഎസ് കോഴ്‌സിന് ചേരുന്നവർഷം ഡിസംബർ 31ന് 17 വയസ്സ് തികയുന്നവരോ ആകണം അപേക്ഷകർ. 25 വയസ്സാണ് ഉയർന്ന പ്രായപരിധി. (ജനറൽവിഭാഗത്തിലുള്ളവർ 1993 മെയ് ഏഴിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എസ്‌സി/എസ്ടി/ഒബിസി വിഭാഗത്തിലുള്ളവർ 1988 മെയ് ഏഴിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. രണ്ടു തീയതിയും ഉൾപ്പെടെ).അപേക്ഷിക്കുന്നതിന് ആധാർകാർഡ് വേണം.  അപേക്ഷാഫീസ് 1400 രൂപ. എസ്‌സി/എസ്ടിക്കും ഭിന്നശേഷിവിഭാഗത്തിനും 750 രൂപ. ഫീസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിലൂടെയോ നെറ്റ് ബാങ്കിങ്ങിലൂടെയോ ഇവാലറ്റുകളിലൂടെയോ അടയ്ക്കാം.

ഓൺലൈനായി അപേക്ഷിക്കുന്നതിന് www.cbseneet.nic.in  വെബ്‌സൈറ്റ് കാണുക. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനെക്കുറിച്ചും ഫീസ് അടയ്ക്കുന്നതിനെക്കുറിച്ചും വിശദമായി വിജ്ഞാപനത്തിലുണ്ട്.

സംസ്ഥാനത്തും അപേക്ഷിക്കണം
മെഡിക്കൽ/അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം സിബിഎസ്ഇ നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്ലെ  റാങ്കിന്റെ അടിസ്ഥാനത്തിലായതുകൊണ്ട് നീറ്റിന് അപേക്ഷിച്ചവരുും സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റിലൂടെയും (കീം 2018)  അപേക്ഷിക്കണം. ഫെബ്രുവരി 28 നകംഅപേക്ഷിക്കണം. വെബ്‌സൈറ്റ് www.cee.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top