19 April Friday

എംജി പിജി എസ്സി/എസ്ടി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 11, 2017


കോട്ടയം > എംജി സര്‍വകലാശാല ഏകജാലകം വഴി പിജി പ്രവേശനത്തിന് എസ്സി/എസ്ടി വിഭാഗക്കാര്‍ക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമോയുടെ പ്രിന്റൌട്ട് എടുത്ത് 11ന്  വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം എത്തി പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം. ബുധനാഴ്ച ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനു ശേഷം കണ്‍ഫര്‍മേഷന്‍ സ്ളിപ് കോളേജധികൃതരില്‍ നിന്ന്  വാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും സ്ഥിരപ്രവേശനം നേടേണ്ടതാണ്. താല്‍കാലിക പ്രവേശനം അനുവദിക്കില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top