24 April Wednesday

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


തിരുവനന്തപുരം
കേരളത്തിലെ ഗവ. ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. അലോട്ട്മമെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 11 മുതൽ 19ന്‌ പകൽ മൂന്നുവരെ  അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണം.

പഞ്ചവത്സര ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്ക്‌ സർക്കാർ ലോ കോളേജുകളിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ മെമ്മോയിൽ നൽകിയിരിക്കുന്ന തീയതികളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. നിർദിഷ്ട തീയതികളിൽ കോളേജുകളിൽ അഡ്മിഷൻ നേടാത്ത വിദ്യാർഥികൾക്ക് നിലവിലുള്ള അലോട്ട്‌മെന്റും ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും.

അവരെ തുടർന്ന് ഓൺലൈൻ കേന്ദ്രീകൃത അലോട്ട്മെന്റുകൾ ഉണ്ടെങ്കിൽ അതിലേക്ക്‌ പരിഗണിക്കില്ല. പ്രവേശനത്തിനുള്ള സമയക്രമത്തിനും മറ്റ്‌ വിശദ വിവരങ്ങൾക്കും www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top