29 March Friday

കേരളത്തിൽ ഐസിഎസ്‌ഇ വിജയം 99.96% ഐഎസ്‌സി 99.48 %

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


തിരുവനന്തപുരം
കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ്‌  എക്‌സാമിനേഷൻസ്‌ (സിഐഎസ്‌സിഇ) നടത്തിയ ഐസിഎസ്ഇ (ക്ലാസ്‌ 10), ഐഎസ്‌സി (ക്ലാസ്‌ 12) പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളം അതിലും മുന്നിൽ. സംസ്ഥാനത്ത്‌ ഐസിഎസ്‌ഇയിൽ 99.96 ശതമാനം വിദ്യാർഥികളും ഐഎസ്‌സിയിൽ 99.48 ശതമാനം വിദ്യാർഥികളും ഉപരിപഠനയോഗ്യത നേടി. കേരളത്തിൽ 162 സ്‌കൂളിൽനിന്നായി 8014 പേരാണ്‌  ഐസിഎസ്‌ഇ  പത്താം ക്ലാസ് പരീക്ഷ എഴുതിയത്.  ഇതിൽ 8011 പേരും വിജയിച്ചു.

ഐഎസ്‌സി  66 സ്‌കൂളിൽനിന്നായി 2705  പേർ എഴുതിയതിൽ 2691 പേർ വിജയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടക്കാതിരുന്ന വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കും മറ്റ് പരീക്ഷകളുടെ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം നടത്തിയിട്ടുള്ളത്. അതിനാൽ ടോപ്‌ സ്‌കോർ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചിട്ടില്ല. പുനർ  മൂല്യനിർണയത്തിന്‌ അപേക്ഷിക്കേണ്ടവർക്ക് 16 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫലമറിയാനും വിവരങ്ങൾക്കും വെബ്‌സൈറ്റ്‌: https://www.cisce.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top