27 April Saturday

എംജി പിജി ഏകജാലകം: മെറിറ്റ് സംവരണ സീറ്റുകളിലേക്ക്‌ ഫൈനൽ അലോട്ട‌്മെന്റ് ഓപ്ഷൻ രജിസ്‌ട്രേഷൻ 12 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019


കോട്ടയം
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി പിജി പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട‌്മെന്റിന് നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട‌്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി ഫൈനൽ അലോട്ട്‌മെന്റ് നടത്തും. നിലവിൽ പ്രവേശനം നേടിയവർ ഫൈനൽ അലോട്ട്‌മെന്റിൽ അപേക്ഷിക്കാൻ പാടില്ല. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം   അലോട്ട്‌മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ 12 ന് വൈകിട്ട് നാലുവരെ പുതുതായി ഓപ്ഷനുകൾ നൽകാം.

ഫൈനൽ  അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. അപേക്ഷകർ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്  അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. പുതിയ ആപ്ലിക്കേഷൻ നമ്പർ  പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കണം. ലോഗിൻ ചെയ്ത ശേഷം അപേക്ഷകന് നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം. ഫൈനൽ അലോട്ട്‌മെന്റിൽ  പങ്കെടുക്കുന്ന അപേക്ഷകർ പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക.

അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top