28 March Thursday

എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്സ് പ്രവേശനം രണ്ടാംഘട്ടം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 11, 2017

തിരുവനന്തപുരം > 2017ലെ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോംപേജില്‍ ലഭ്യമാണ്. ഹോംപേജില്‍നിന്ന് വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടാംഘട്ട അലോട്ട്മെന്റ് പ്രകാരം പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടക്കേണ്ടതുമായ ഫീസ് 11 മുതല്‍ 14 വരെ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈനായോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്ബിഐ ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.

ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്റില്‍നിന്ന് വ്യത്യസ്തമായ അലോട്ട്മെന്റ് രണ്ടാംഘട്ടത്തില്‍ ലഭിച്ചവര്‍ അധികതുക പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്ക്കേണ്ടതുണ്ടെങ്കില്‍ 11 മുതല്‍ 14 വരെ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈനായോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്.ഫോണ്‍: 0471 2339101, 2339102, 2339103, 2339104
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top