29 March Friday

കേന്ദ്ര യൂണി, എന്‍ഐടി എംസിഎ, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്സുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 11, 2016

കേന്ദ്ര സര്‍വകലാശാലകളില്‍ ഇന്റഗ്രേറ്റഡ് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷ(CUCET2016)ക്ക്  ഏപ്രില്‍ 15വരെ അപേക്ഷിക്കാം. www.cucet16.co.inwww.cukerala.ac.in

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദ, പിജി കോഴ്സുകളിലേക്ക് http://apply2016.cmi.ac.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 15വരെ അപേക്ഷിക്കാം.

കോഴിക്കോട് എന്‍ഐടി ഉള്‍പ്പടെ രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ എംസിഎ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷക്ക് http://nimcet2016.nitdgp.ac.in - വെബ്സൈറ്റിലൂടെ ഏപ്രില്‍ 18വരെ അപേക്ഷിക്കാം.

കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2016–19 വര്‍ഷത്തെ  ത്രിവല്‍സര പിജി ഡിപ്ളോമ കോഴ്സുകളിലേക്ക് www.srfti.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് എട്ടിനുമുമ്പ് അപേക്ഷിക്കാം. കൂടുതല്‍ വിവരത്തിന് വെബ്സൈറ്റ് www.srfti.gov.in

ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍പ്ളേ റൈറ്റിങ്, സിനിമാട്ടോഗ്രഫി, സൌണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍ എഡിറ്റിങ്, പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ എന്നീ  പിജി ഡിപ്ളോമ കോഴ്സുകളിലാണ് പ്രവേശനം. ബിരുദമാണ് യോഗ്യത.

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍) ല്‍ എംബിബിഎസ് പ്രവേശനപരീക്ഷയ്ക്ക്  മെയ് നാലുവരെ അപേക്ഷിക്കാം  www.jipmer.edu.in

ഫുട്വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുട്വെയര്‍ ഡിസൈനിങ്ങില്‍ പിജി, ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷയ്ക്ക് മെയ് 20വരെ അപേക്ഷിക്കാം. www.fddiindia.com 

വിദ്യാഭ്യാസ വാര്‍ത്തകള്‍ക്ക് www.deshabhimani.com/education


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top