24 April Wednesday

പ്ലസ്‌ വൺ: സപ്ലിമെന്ററി അലോട്ട്മെന്റിന്‌ ഇന്നു‌മുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020


തിരുവനന്തപുരം
പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന്ശനിയാഴ്ച മുതൽ അപേക്ഷിക്കാ. ‌മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും വീണ്ടും അവസരം ലഭിക്കും.  സപ്ലിമെന്ററി അലോട്ട്മെന്റിന് ശനിയാഴ്‌ച രാവിലെ ഒമ്പതുമുതൽ 14ന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം. എസ്എസ്എൽസി സേ പാസായവർക്കും അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള  ഒഴിവ്‌ വിവരങ്ങളും നിർദേശങ്ങളും ഏകജാലക പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in www.hscap.kerala.gov.inൽ ലഭിക്കും.

നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും - മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ) ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ്(ടിസി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാകില്ല.

അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം അപേക്ഷാവിവരങ്ങൾ - പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ തിരുത്തൽ വരുത്തുന്നതിനും വിവിധ അവസരങ്ങൾ അനുവദിച്ചിരുന്നുവെങ്കിലും ആ അവസരങ്ങളൊന്നും -പ്രയോജനപ്പെടുത്താതിരിക്കുകയും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ്‌‌ ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിന്‌ അപേക്ഷ പുതുക്കാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനും   - നിർദേശങ്ങളും സാങ്കേതികസഹായങ്ങളും സ്കൂൾ ഹെൽപ്ഡെസ്കുകളിലൂടെ നൽകാനും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ പ്രിൻസിപ്പൽമാർ നടപടി സ്വീകരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top