19 April Friday

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധ്യതയേറെ

ഡോ. ടി പി സേതുമാധവൻUpdated: Saturday Aug 10, 2019



ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവയിൽ 2020 അവസാനത്തോടെ ഏഴുലക്ഷം പേർക്ക് തൊഴിൽസാധ്യതയുണ്ടെന്ന് നാസ്ക്കോമിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ രംഗത്ത് തൊഴിൽ നൈപുണ്യമുള്ളവരുടെ എണ്ണം 3.7 ലക്ഷമാണ്. 1.4 ലക്ഷം പേരുടെ കുറവ് ഈ മേഖലയിൽ നിലനിൽക്കുന്നു. 2021 ഓടെ 7.86 ലക്ഷം പേരെ ഈ മേഖലയിൽ ആവശ്യമായിവരും. ആരോഗ്യം, റീട്ടെയിൽ, ടെലികോം നിർമാണ മേഖലയിലാണ് സാധ്യതയേറെ. 

വ്യവസായ മേഖലയിലെ 43 ദശലക്ഷം തൊഴിലുകളിൽ 60‐65 ശതമാനം, വരുന്ന അഞ്ച് വർഷക്കാലയളവിൽ വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന  സാങ്കേതികവിദ്യയിൽ ഒരു ലക്ഷം പേരുടെ തൊഴിൽ നൈപുണ്യ വികസനമാണ് നാസ്ക്കോം ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ്, ഡീപ്പ് ലേർണിങ്, അനലിറ്റിക്സ്, ഡാറ്റ സയൻസ്, ക്ലൗഡ് സർവീസസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയവയിലാണ് ഭാവി തൊഴിലവസരങ്ങൾ. പരമ്പരാഗത കോഴ്സുകൾ പഠിക്കുന്നവർ അഡ്വാൻസ്ഡ് ഐടി കോഴ്സുകൾ പഠിക്കുന്നത് മികവുറ്റ തൊഴിൽ മേഖലകളിലെത്താനുപകരിക്കും. മൂല്യവർധിത കോഴ്സുകളായി  ബിരുദശേഷം ഇവയ്ക്ക് ചേരാം. റെഗുലർ പ്രോഗ്രാമുകളെ അപേക്ഷിച്ച്  ഇന്ന് ഓൺലൈൻ കോഴ്സുകൾ വിപുലപ്പെട്ടുവരുന്നു. സാങ്കേതിക മികവിലൂന്നിയ ടെക്നോളജി എനേബിൾഡ് മോഡിലാണ്  കോഴ്സുകൾ നടത്തുന്നത്. Coursera, Edx, Swayam, AVIEW, Udacity   സോഫ്റ്റ് വെയറുകൾ ഇതിനായി  ഉപയോഗപ്പെടുത്തി വരുന്നു.  ബിരുദ പഠനത്തോടൊപ്പവും ഇവ പഠിക്കാം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് രാജ്യത്താകമാനം  ഓൺലൈൻ കോഴ്സുകൾ നടത്തുന്നത്.  സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കാത്തവർക്കും ഇത്തരം കോഴ്സുകൾ പഠിപ്പിക്കാനുതകുന്ന രീതിയിലാണ് കോഴ്സ് കരിക്കുലം രൂപപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിൾ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ് എന്നിവ പ്രോത്സാഹിപ്പിക്കാനായി Tensor flow യുമായി ചേർന്ന് കോഴ്സ് നടത്തിവരുന്നു.  Udacity  യിലൂടെയുള്ള ഗൂഗിൾ മെഷീൻ ലേർണിങ് കോഴ്സ് ഡാറ്റാ അനലിസ്റ്റുകൾ, ഡാറ്റ സയന്റിസ്റ്റ്, മെഷീൻ ലേണിങ് എൻജിനീയർ എന്നിവരാകാൻ ഉപകരിക്കും. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി  മെഷീൻ ലേണിങ്ങിൽ Coursera പ്ലാറ്റ്ഫോമിൽ ഓൺലൈൻ കോഴ്സുകൾ നടത്തിവരുന്നു. ഗൂഗിളിന്റെ ഡീപ് ലേണിങ് ഗവേഷണ വിഭാഗത്തിലെ Andrew Ng, Google Brain എന്നിവയുമായി സഹകരിച്ചാണ് കോഴ്സുകൾ നടത്തുന്നത്. ശബ്ദം തിരിച്ചറിയൽ, വെബ് സേർച്ച്, ലീനിയർ റിഗ്രഷൻ എന്നിവയോടൊപ്പം എഐയ്ക്കാവശ്യമായ  മികച്ച പ്രോഗ്രാമിങ് ലാംഗ്വേജായ Mathlab Tutorial ഉം  ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊളംബിയ യൂണിവേഴ്സിറ്റി സൗജന്യമായി  മെഷീൻ ലേണിങ്ങിൽ ഓൺലൈൻ കോഴ്സ് നടത്തുന്നു. സർട്ടിഫിക്കേഷനുമാത്രമേ ഫീസുള്ളൂ. Ivileage നിലവാരത്തിലുള്ള കോഴ്സിന്റെ കാലയളവ് 12 ആഴ്ചകളാണ്. ആഴ്ചയിൽ 8‐12 മണിക്കൂർ പഠനത്തിനായി ചെലവിടണം. edx ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് കോഴ്സുകൾ നടത്തുന്നത്.  ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളുടെ നിർമാതാക്കളായ Nvidia Fundamentals of Deep learning  for Computer vision കോഴ്സ് നടത്തിവരുന്നു. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT)  ഡീപ് ലേണിങ് ഫോർ സെൽഫ് ഡ്രൈവിങ് കാറുകൾ എന്ന കോഴ്സ് നടത്തിവരുന്നു. സെൻസറുകൾ, സേഫ്റ്റി സംവിധാനം, ഡീപ്പ് ട്രാഫിക് സിമുലേറ്റർ മുതലായവ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.  ഡ്രൈവറില്ലാതെ കാറോടിക്കുന്ന സാങ്കേതിക വിദ്യയ്ക്കാണ് കോഴ്സ് ഊന്നൽ നൽകുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിസ്റപ്റ്റീവ് ടെക്നോളജിയായി ഏറെ വിപുലപ്പെട്ടുവരുന്നു. ഗാർട്ണറുടെ വിശകലനമനുസരിച്ച് എഐയിലൂടെ തീരുമാനമെടുക്കൽ, ബിസിനസ് മോഡൽ രൂപപ്പെടുത്തിയെടുക്കൽ, ഉപഭോക്താക്കളുടെ താൽപര്യത്തിനിണങ്ങിയ ചുറ്റുപാടുകൾ രൂപപ്പെടുത്തിയെടുക്കൽ എന്നിവയിൽ 2018‐2025 കാലയളവിൽ കൂടുതൽ ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഭൗതിക സൗകര്യ വികസനം, സ്ക്കിൽ വികസനം, നിർമാണ മേഖലയിലും എഐയ്ക്ക് സാധ്യതകളിന്നുണ്ട്.

വെബ് ലേണിങ് പ്ലാറ്റ് ഫോമായ Udacity യിലൂടെ  യുകെയിലെ Kaggle, മെഷീൻ ലേണിങ് നാനോ ഡിഗ്രി എന്ന ആറുമാസ പ്രോഗ്രാം നടത്തിവരുന്നു.  
സ്റ്റാൻഫോർഡ് സർവകലാശാല 11 ആഴ്ച ദൈർഘ്യമുള്ള മെഷീൻ ലേണിങ് കോഴ്സ് Coursera പ്ലാറ്റ് ഫോമിൽ നടത്തിവരുന്നു. 58 പൗണ്ടാണ് സർട്ടിഫിക്കേഷൻ ഫീസ്.
NVIDIA  ഡീപ്പ് ലേണിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഡീപ്പ് ലേണിങ് സ്പെഷലൈസേഷൻ കോഴ്സ് നടത്തി വരുന്നു. RNN, LSTM, Adom, Dropout, Batch nom, Xaview  തുടങ്ങിയ നെറ്റ് വർക്കുകൾ ഇതിനായി ഉപയോഗിക്കുന്നു.

IBM സ്ക്കിൽസ് ഗേറ്റ് വേ,  IBM open badge programme, IBM watson, AFI,  ക്ലൗഡ് സിസ്റ്റവുമായി ചേർന്ന് നടത്തിവരുന്നു. കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് കോഴ്സിന് ചേരാം.
കൊളംബിയ യൂണിവേഴ്സിറ്റി  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൈക്രോ മാസ്റ്റേഴ്സ് പ്രോഗ്രാം GE, IBM, Volvo, Ford, Adobe, PWC    എന്നിവയുമായി ചേർന്ന് നടത്തിവരുന്നു. ഒരു വർഷത്തെ ബിരുദാനന്തര പ്രോഗ്രാം എംഎസ് കൊളംബിയ സർവകലാശാലയിലുണ്ട്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകത്താകമാനം തുടക്കക്കാർക്കുള്ള ഓൺലൈൻ കോഴ്സുകൾ, എഐയെക്കുറിച്ചുള്ള മധ്യനിര കോഴ്സുകൾ, അഡ്വാൻസ്ഡ് കോഴ്സുകൾ എന്നിവയുണ്ട്.  
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബംഗളൂരുവും, Uber (upgrade)  മായി ചേർന്ന് 11 മാസത്തെ മെഷീൻ ലേണിങ്  & എഐ എന്നിവയിലുള്ള ബിരുദാനന്തര ഡിപ്ലോമ  പ്രോഗ്രാം നടത്തിവരുന്നു.

IIICT ഹൈദരാബാദ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയിൽ 15 ആഴ്ചത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തിവരുന്നു.  ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എംടെക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുണ്ട്. 

യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിൽ എംടെക്ക് കംപ്യൂട്ടർ സയൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  പ്രോഗ്രാമുണ്ട്. എഐ, ഇമേജ് പ്രോസസിങ്, ഡാറ്റ അനലിറ്റിക്സ്, സെക്യൂരിറ്റ്, ഫോറൻസിക് ടെക്നോളജി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എഐയിൽ ഹൈദരാബാദിലെ Analytic path, Udacity, Tech Trunk, Zekelabs,  ബംഗളൂരുവിലെ My Tectra, Zenrays  കോഴ്സുകൾ നടത്തിവരുന്നു.  അമൃത സർവകലാശാല, മണിപ്പാൽ യൂണിവേഴ്സിറ്റി, അമിറ്റി സർവകലാശാല, ശിവനാടാർ യൂണിവേഴ്സിറ്റി, രാജ്യത്തെ ഐഐടികൾ, ഐഐഐടികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഡാറ്റ സയൻസ്, അനലിറ്റിക്സ്, എഐ ക്ലൗഡ് സേവനങ്ങൾ മുതലായവയിൽ നിരവധി ബിരുദാനന്തര കോഴ്സുകൾ നടത്തിവരുന്നു. ബിരുദ പ്രോഗ്രാമിലും  ഇത്തരം കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ

www.coursera.org,    www.ai.google/education, www.forbes.com, www.udemy.com, www.analyticsindiamag.com, www.analyticstraining.in, www.amrita.edu, www.manipal.edu, www.snu.edu.in, www.ibm.com, www.edx.org, www.swayam.co.in, www.manipal.edu   എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top