18 April Thursday
കേന്ദ്ര സര്‍വകലാശാലാ ക്യാപിറ്റല്‍ സെന്ററില്‍

അയ്യന്‍കാളി പഠനകേന്ദ്രം ഉദ്ഘാടനം 12ന്

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2016

തിരുവനന്തപുരം > കേരള കേന്ദ്രസര്‍വകലാശാലയുടെ തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററില്‍ ആരംഭിക്കുന്ന മഹാത്മ അയ്യന്‍കാളി പഠനകേന്ദ്രത്തിന്റെയും ചെയറിന്റെയും ഉദ്ഘാടനം 12ന് നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ജി ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തില്‍ പകല്‍ 11.30ന് കേന്ദ്ര സാമൂഹ്യ നീതിമന്ത്രി തവാര്‍ചന്ദ് ഗലോട്ട് ഉദ്ഘാടനം നിര്‍വഹിക്കും.

പട്ടം മരപ്പാലത്താണ് ക്യാപിറ്റല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും കേരളപഠന ഗവേഷണമാണ് കേന്ദ്രത്തില്‍ നടക്കുക. കേരള വികസനം, സംസ്ഥാനത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍, നവോത്ഥാന നായകര്‍, അവരുടെ സംഭാവന, കേരളത്തിന്റെ സാമൂഹ്യശാസ്ത്ര വിവരശേഖരണം തുടങ്ങിയ ഗവേഷണപ്രവര്‍ത്തനങ്ങളുമുണ്ടാകും. പിഎച്ച്ഡിതല ഗവേഷണത്തിന് സൌകര്യമുണ്ടാകും. കേരളപഠനത്തിനായി വിപുലമായ ലൈബ്രറിയും ഗവേഷണകേന്ദ്രവും സജ്ജമാക്കും. അയ്യന്‍കാളി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജയപ്രസാദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top