26 April Friday

ബിഎസ്സി നേഴ്സിംഗ് കോഴ്സില്‍ ഓണ്‍ലൈന്‍വഴി അപേക്ഷ ക്ഷണിക്കും പരിയാരത്ത് ജിഎന്‍എം കോഴ്സില്‍ ജൂണ്‍ 30 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2017

കണ്ണൂര്‍ >  പരിയാരം മെഡിക്കല്‍ കോളേജിന്  കീഴിലുള്ള പരിയാരം നേഴ്സിംഗ് സ്ക്കൂളില്‍ 2017-18 അധ്യയന വര്‍ഷത്തെ ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി (ജി.എന്‍.എം) കോഴ്സില്‍ 30 വരെ അപേക്ഷിക്കാം. ഇതുപ്രകാരം ജൂണ്‍ 30 വരെയാണ് പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുക. 40 ശതമാനം മാര്‍ക്കോടെ പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്കാണ് ഈ തൊഴിലധിഷ്ഠിത കോഴ്സില്‍ അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും പരിയാരം നേഴ്സിംഗ് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്ന് നേരിട്ടും തപാല്‍ മുഖേനയും ലഭ്യമാണ്.

അപേക്ഷാ ഫോറത്തിനും പ്രോസ്പെക്ടസിനും 200 രൂപയാണ് വില. തപാലില്‍ ലഭിക്കേണ്ടവര്‍ 250 രൂപ അടക്കണം. നിശ്ചിത തുകയ്ക്കുള്ള മണിയോഡറോ ഡിമാന്റ് ഡ്രാഫ്്റ്റോ പ്രിന്‍സിപ്പാള്‍, സ്ക്കൂള്‍ ഓഫ് നേഴ്സിംഗ്-പരിയാരം, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം മെഡിക്കല്‍ കോളേജ് പി.ഒ, കണ്ണൂര്‍-670503 എന്നവിലാസത്തില്‍ അയച്ചാല്‍ അപേക്ഷാഫോറവും പ്രോസ്പെക്ടസും തപാലില്‍ ലഭ്യ മാകും. തപാലില്‍ അയച്ചുകിട്ടേണ്ടവര്‍ അപേക്ഷാഫോറം ലഭ്യമാക്കേണ്ട മേല്‍വിലാസം പിന്‍കോഡ് സഹിതം പൂര്‍ണ്ണമായും രേഖപ്പെടുത്തിയിരിക്കണം.

ബി.എസ്.സി നേഴ്സിംഗ് കോഴ്സില്‍ കഴിഞ്ഞദിവസത്തെ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഓണ്‍ലൈന്‍വഴി അപേക്ഷ ക്ഷണിക്കും. ഇതുപ്രകാരം അടുത്തയാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കാനാണ് ശ്രദ്ധിക്കുന്നത്.www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണെന്നും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍ സസ് ഡയരക്ടര്‍ അറിയിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top