26 April Friday

മെഡിക്കല്‍/അനുബന്ധ കോഴ്സ്‌: പുതിയ അപേക്ഷ നാളെവരെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2017

തിരുവനന്തപുരം >  സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവരും നേരത്തെ പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ വിദ്യാര്‍ഥികള്‍ 11ന് വൈകിട്ട് അഞ്ചിനകം www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ KEAM 2017- New Application എന്ന ലിങ്കില്‍ പുതുതായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും 11ന് വൈകിട്ട് അഞ്ചുവരെ മേല്‍ വെബ്സൈറ്റില്‍ സൌകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂണ്‍ മൂന്നിലെ വിശദമായ വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2339101, 2339102, 2339103, 2339104.


2017-18 അധ്യയന വര്‍ഷം കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലെയും സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട/മൈനോറിറ്റി ക്വാട്ട ഉള്‍പ്പെടെയുള്ള എല്ലാഎംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെയും പ്രവേശനം സിബിഎസ്ഇ ലഭ്യമാക്കുന്ന നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് 2017 സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമീഷണര്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്ന് പ്രവേശന പരീക്ഷാകമീഷണര്‍ നടത്തുന്ന ഏകീകൃത കൌണ്‍സലിങ് വഴിയായിരിക്കും. കൂടാതെ അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും സിബിഎസ്ഇ ലഭ്യമാക്കുന്ന നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമീഷണര്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റുകളില്‍നിന്ന് പ്രവേശനം നടത്തുന്നതാണെന്നും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top