തിരുവനന്തപുരം > പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിലും അവധിക്കാല ക്ളാസുകള്‍ നടത്താന്‍ പാടില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. സൂര്യാതപംകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒരു വിദ്യാലയവും മധ്യവേനല്‍ അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും സ്കൂള്‍ അധികൃതര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഉറപ്പുവരുത്തേണ്ടതുമാണ്. ഇതില്‍ മാറ്റംവരുത്തുന്ന അധികാരികള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം സംഭവിക്കുന്നപക്ഷം അവധിക്കാല ക്ളാസുകള്‍ സംബന്ധിച്ച് ഉചിതമായ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതാണെന്നും ഡയറക്ടര്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..