16 April Tuesday

ഐഐഎസ്ടി എംടെക്, എംഎസ് പ്രോഗ്രാമിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Apr 10, 2017

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി  (ഐഐഎസ്ടി)യില്‍, എംടെക്, എംഎസ് പ്രോഗ്രാമുകളിലേക്കു അപേക്ഷ ക്ഷണിച്ചു.

എയ്റോസ്പേസ് എന്‍ജിനിയറിങ്, ഏവിയോണിക്സ് എന്‍ജിനിയറിങ്, എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സ്്, മാത്തമാറ്റിക്സ്, ഫിസിക്സ്  വിഷയങ്ങളില്‍ എംടെക്/എംഎസ്്  കോഴ്സിലേക്ക് അപേക്ഷിക്കാം. ഓരോ ബ്രാഞ്ചിലും ആറ് സീറ്റുകള്‍ വീതം.

കോഴ്സുമായി ബന്ധമുള്ള വിഷയത്തില്‍ ബിഇ/ബിടെക്/എംഎസ്സി/എംഎസ് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഗേറ്റ് സ്കോറും വേണം. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 55 ശതമാനം മാര്‍ക്കു വേണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍.  2017 ഏപ്രില്‍ 30ന് 32 വയസാണ് ഉയര്‍ന്ന പ്രായപരിധി. http://admission.iist.ac.in/ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 30വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top