20 April Saturday

സംസ്കൃത സര്‍വകലാശാല പിജി കോഴ്സ്അപേക്ഷ 28വരെ

വെബ് ഡെസ്‌ക്‌Updated: Monday Apr 10, 2017

സംസ്കൃത സര്‍വകലാശാല  2017-18 വര്‍ഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ പ്രോഗ്രാമുകളിലേക്ക് www.ssusonline.org  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 28നുമുമ്പ് അപേക്ഷിക്കണം. മെയ്മാസത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു കോഴ്സുകളിലേക്ക് പ്രവേശനം.
 
കാലടി മുഖ്യ കേന്ദ്രം: എംഎ-മലയാളം, ഇംഗ്ളീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്സ്, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കരണ വ്യാകരണം, സംസ്കൃത ന്യായം, സംസ്കൃതം ജനറല്‍, വേദിക് സ്റ്റഡീസ്, സോഷ്യോളജി, എംഎസ്സി സൈക്കോളജി, ജ്യോഗ്രഫി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ വിഷ്വല്‍ആര്‍ട്സ്.

തിരുവനന്തപുരം പ്രാദേശിക കേന്ദ്രം: എംഎ മലയാളം,  ഹിന്ദി, ഇംഗ്ളീഷ്, ഹിസ്റ്ററി, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത വ്യാകരണം, സംസ്കൃത ന്യായം.

പന്മന പ്രദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, സംസ്കൃത  വേദാന്തം.

ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാം, ഹിന്ദി, സംസ്കൃത സാഹിത്യം.
തുറവൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാളം, സംസ്കൃത സാഹിത്യം, ഹിസ്റ്ററി, എംഎസ്ഡബ്ള്യു.

തൃശൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, സംസ്കൃത സാഹിത്യം, സംസ്കൃത ന്യായം.

തിരൂര്‍ പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ളീഷ്, അറബിക്, സംസ്കൃത സാഹിത്യം,  സംസ്കൃത വ്യാകരണം, എംഎസ്ഡബ്ള്യു.

കൊയിലാണ്ടി പ്രാദേശിക കേന്ദ്രം:  എംഎ ഉറുദു, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, മലയാളം, ഹിന്ദി, സംസ്കൃതം ജനറല്‍.

പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃത സാഹിത്യം, സംസ്കൃത വ്യാകരണം, സംസ്കൃതം വേദാന്തം, എംഎസ്ഡബ്ള്യു.

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top