കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അടുത്ത അധ്യയനവര്‍ഷത്തെ ബിടെക,്് എല്‍എല്‍ബി, പിജി, പിഎച്ച്ഡി ഉള്‍പ്പെടെയുള്ള കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ്-2017 )ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. www.cusat.nic.in വെബ്സൈറ്റിലൂടെ 28വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈനായി മാര്‍ച്ച് എട്ടുവരെ അടയ്ക്കാം.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിടെക് ഉള്‍പ്പെടെയുള്ള എല്ലാ കോഴ്സിലേക്കും സര്‍വകലാശാല നടത്തുന്ന പ്രവേശനപരീക്ഷയില്‍ വിജയിച്ചവര്‍ക്കാകും പ്രവേശനം.
സര്‍വകലാശാലയുടെ വിവിധ പിജി പ്രോഗ്രാമുകളായ എംഎസ്സി എന്‍വയോണ്‍മെന്റല്‍ ടെക്നോളജി, എംഎ ട്രാന്‍സ്ലേഷന്‍ ഇന്‍ ജര്‍മന്‍, റഷ്യന്‍, എംഎ ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ത്രിവത്സര എല്‍എല്‍ബി (റെഗുലര്‍), എല്‍എല്‍എം, എംഎസ്സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, എംഎഫ്എസ്സി, സീഫുഡ് സേഫ്റ്റി ആന്‍ഡ് ഗ്രേഡ്, എംഎസ്സി മെറ്റീരിയറോളജി, എംഎസ്സി ഹൈട്രോകെമിസ്ട്രി, എംഎസ്സി മറൈന്‍ ബയോളജി, എംഎസ്സി മറൈന്‍ ജിയോളജി, എംഎസ്സി മറൈന്‍ ജിയോഫിസിക്സ്, എംഎസ്സി ഓഷ്യാനോഗ്രഫി, എംഎസ്സി കെമിസ്ട്രി, എംഎസ്സി ബയോടെക്നോളജി, എംഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി ഫിസിക്സ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎ അപ്ളെഡ് എക്കണോമിക്സ്, എംസിഎ, എംഎസ്സി ഇലക്ട്രോണിക്സ് സയന്‍സ്, എംഎസ്സി ഇന്‍സ്ട്രുമെന്റേഷന്‍, എംഎസ്സി ബയോ പോളിമര്‍ സയന്‍സ്, എംബിഎ, എംവോക് ഇന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, എംവോക് ഇന്‍ മൊബൈല്‍ഫോണ്‍ ആപ്ളിക്കേഷന്‍ ഡെവലയ്മെന്റ്, എന്‍ജിനിയറിങ് പ്രോഗ്രാമുകള്‍ എന്നിവക്കുള്ള പ്രവേശനപരീക്ഷകള്‍ക്ക് ഓണ്‍ലൈനായി 28വരെ രജിസ്റ്റര്‍ ചെയ്യാം.
എല്ലാ ബിടെക് പ്രോഗ്രാമുകള്‍ക്കും പഞ്ചവത്സര എംഎസ്സി ഫോട്ടോണിക്സ്, പഞ്ചവത്സര ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി, ഓണേഴ്സ് എംഎ ഹിന്ദി, എംഎ അപ്ളൈഡ് എക്കണോമിക്സ്, എംഎസ്സി കംപ്യൂട്ടര്‍സയന്‍സ്, എംസിഎ ലാറ്ററല്‍ എന്‍ട്രി, ഇരട്ടബിരുദ പ്രോഗ്രാമുകളായ എല്‍എല്‍എം(ഐപിആര്‍)പിഎച്ച്ഡി എന്നിവക്കുള്ള ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ ഏപ്രില്‍ 30നാണ്.
വിവിധ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ക്കും ഷിപ്പ്ടെക്നോളജി, മറൈന്‍ എന്‍ജിനിയറിങ് മൂന്നാം സെമസ്റ്റര്‍ പ്രവേശനത്തിനുള്ള ബിടെക് ലാറ്ററല്‍ എന്‍ട്രിക്കും, എല്‍എല്‍എം, എംസിഎ, ത്രിവത്സര എല്‍എല്‍ബി, എംഎസ്സി പ്രോഗ്രാമുകള്‍ക്കുള്ള ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ ഏപ്രില്‍ 29നാണ്.
എംബിഎക്ക് സിമാറ്റ്/മാറ്റ്/ഐഐഎം ക്യാറ്റ് സ്കോറും എംടെകിന് ഗേറ്റ് സ്കോറുള്ള വരെയുമാണ് പരിഗണിക്കുക. എംബിഎ, എംടെക് പ്രോഗ്രാമുകള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 12മുതല്‍ ഏപ്രില്‍ 21വരെ.
എംഫില്‍, പിഎച്ച്ഡി, ഡിപ്ളോമ കോഴ്സുകളിലേക്കുള്ള ഡാറ്റ് (ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ്) തീയതി പിന്നീട്. ഇതിനുള്ള പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 15രെ അതത് വകുപ്പുകളില്‍ സ്വീകരിക്കും.
ഓണ്‍ലൈന്‍ പ്രവേശനപരീക്ഷക്കുള്ള അഡ്മിറ്റ്കാര്‍ഡുകള്‍ ഏപ്രില്‍ 15മുതല്‍ 30വരെ ഡൌണ്‍ലോഡ്ചെയ്യാം. അപേക്ഷാഫീസ് ഉള്‍പ്പെടെയുള്ള www.cusat.ac.in, www.cusat.nic.in വെബ്സൈറ്റുകളിലെ ഔദ്യോഗിക വിജ്ഞാപനത്തിലുണ്ട്. ഇതു വിശദമായി വായിച്ചശേഷം ഓണ്‍ലൈനായി അപേക്ഷിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..