19 April Friday

എൻജിനിയറിങ് പ്രവേശനപരീക്ഷ: രജിസ്‌ട്രേഷൻ ഉടൻ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ 2020ൽ ബിടെക്‌ പ്രവേശനത്തിനായി പ്രവേശനപരീക്ഷാ കമീഷണർ നടത്തുന്ന പരീക്ഷയ്‌ക്ക്‌  അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. പ്രോസ്‌പെക്ടസ്‌ അംഗീകരിച്ച്‌ സർക്കാർ ഉത്തരവ്‌ ഇറങ്ങാൻ കാത്തിരിക്കുകയാണ്‌ പ്രവേശനപരീക്ഷാ കമീഷണറേറ്റ്‌.  ഈവർഷംമുതൽ എൻസിഇആർടിയുടെ പുതിയ സിലബസ്‌ അടിസ്ഥാനമായിരിക്കും പരീക്ഷ. എന്നാൽ, പരീക്ഷാ പാറ്റേണിലോ സ്‌കോർ രീതിയിലോ മാറ്റമുണ്ടാകില്ല.

കോപ്പിയടി തടയാനുള്ള പഴുതുകളെല്ലാം അടച്ചിട്ടുണ്ട്‌.  പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, വാച്ച്, കാൽക്കുലേറ്റർ തുടങ്ങിയവയ്ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വിലക്കുണ്ട്. വിദ്യാർഥികൾക്ക്‌ ഡ്രസ്‌ കോഡ് നിർദേശിച്ചിട്ടില്ല.

എൻജിനിയറിങ്, ബിഫാം പ്രവേശനപരീക്ഷ ഏപ്രിൽ 20നും 21നും നടക്കും. നീറ്റിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്കു പ്രവേശനം നടത്തുന്നത്‌ പ്രവേശനപരീക്ഷാ കമീഷണർ ആയതിനാൽ നീറ്റ്‌ എഴുതുന്ന വിദ്യാർഥികൾ സംസ്ഥാനത്തെ പ്രവേശനത്തിന്‌ രജിസ്‌റ്റർ ചെയ്യണം. ഈ രജിസ്‌ട്രേഷൻ നടപടികളും ഉടൻ ആരംഭിക്കും.  

സ്വാശ്രയ എൻജിനിയറിങ് കോളേജ് മാനേജ്മെന്റുകളുമായി  കരാർ പുതുക്കേണ്ടതുണ്ട്‌. കാതോലിക്കാ മാനേജ്മെന്റുകളുമായുള്ള മൂന്നു വർഷത്തെ കരാറിന്റെ കാലാവധി കഴിഞ്ഞവർഷം അവസാനിച്ചിരുന്നു. സ്വകാര്യ എൻജിനിയറിങ് കോളേജ് മാനേജ്മെന്റ്സ് അസോസിയേഷനുമായി ഓരോ വർഷവും  കരാർ ഒപ്പുവയ്ക്കണം. ഇതിന്റെ നടപടിയും ആരംഭിച്ചിട്ടുണ്ട്‌. എൻജിനിയറിങ്‌ സീറ്റ്‌ പകുതിയും കാലിയായതിനാൽ ഫീസ്‌ വർധനയ്‌ക്ക്‌ സാധ്യതയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top