27 April Saturday

എംജി പിജി അലോട്ട്മെന്റ്: ഓപ്ഷന്‍ പുനക്രമീകരണം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 9, 2017

കോട്ടയം > എം ജി സര്‍വകലാശാലയുടെ 15ന് നടക്കുന്ന പിജി പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കാനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെനല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ ശനിയാഴ്ച മുതല്‍ 11ന് വൈകിട്ട് അഞ്ച് വരെ സൌകര്യമുണ്ടാകും. അപേക്ഷകര്‍ക്ക് തങ്ങളുടെ ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താന്‍ സാധിക്കും. എന്നാല്‍ പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കുവാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല. ഒന്നാംഅലോട്ട്മെന്റില്‍ താത്ക്കാലിക പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ഓപ്ഷനുകള്‍ 'ഡിലീറ്റ്' ചെയ്യേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ഓപ്ഷന്‍ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം രണ്ടാംസ്പെഷ്യല്‍ അലോട്ട്മെന്റില്‍ പുതുതായി ഹയര്‍ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതായിവരും. കൂടാതെ അവര്‍ക്ക് ലഭിച്ച ആദ്യഅലോട്ട്മെന്റ് റദ്ദാക്കപ്പെടുകയുംചെയ്യും. എന്നാല്‍ സ്ഥിരപ്രവേശം എടുത്ത വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ 'ഡിലീറ്റ്' ചെയ്യേണ്ടതില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top