28 March Thursday

പ്ലസ്‌ വൺ അപേക്ഷ നാളെമുതൽ ; സ്‌കൂളുകളിൽ വിപുലമായ സംവിധാനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലുള്ള അപേക്ഷാ സമർപ്പണം തിങ്കളാഴ്‌ച ആരംഭിക്കും.

എസ്‌എസ്‌എൽസി (കേരള സിലബസ്), സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച് എസ്എൽസി തുടങ്ങിയ സ്കീമുകളിൽ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വിജയിച്ചവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്എസ്‌എൽസി ക്ക് തുല്യമായ പരീക്ഷ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം.  അപേക്ഷകർക്ക് 2022 ജൂൺ ഒന്നിന് 15 വയസ്സ്‌ പൂർത്തിയായിരിക്കണം. 20 കവിയാൻ പാടില്ല.

എങ്ങനെ അപേക്ഷിക്കാം
www.admission.dge.kerala.gov.in ലെ “Click for Higher Secondary Admission” എന്നതിലുടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാം. ഇത്തരത്തിൽ മൊബൈൽ ഒടിപി യിലൂടെ സുരക്ഷിത പാസ്‌വേർഡ് നൽകി സൃഷ്ടിക്കുന്ന ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും അപേക്ഷാസമർപ്പണവും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങളും അപേക്ഷാർഥികൾ നടത്തേണ്ടത്.

ക്യാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE  ലിങ്കിലൂടെ അപേക്ഷകർക്ക് സ്വന്തമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം . പത്താം തരം പഠന സ്കീം ‘others' ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി ( File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. ഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത്‌  ( File in pdf format and Size below 100 KB) അപ്‌ലോഡ്‌ ചെയ്യണം. മറ്റ് അപേക്ഷകർ, അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യേണ്ടതില്ല. ഒരു  ജില്ലയിലേക്ക്‌ ഒരു വിദ്യാർഥി ഒന്നിൽ കൂടുതൽ അപേക്ഷ  മെരിറ്റ് സീറ്റിലേയ്ക്ക് സമർപ്പിക്കരുത്‌. ഒന്നിലധികം റവന്യു ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽ
കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top