19 April Friday

സ്കിൽ വികസന കോഴ്സുകൾക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

സ്കിൽ വികസനം, തൊഴിൽ ലഭ്യത എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള  കേരള അക്കാദമി ഫോർ സ്കിൽഡ് എക്സലൻസും, യുഎൽസിസിഎസും ചേർന്നാരംഭിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ  ആൻഡ്‌ കൺസ്ട്രക്ഷ (ഐഐഐസി)നിൽ  സ്കിൽ വികസന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.  കൊല്ലം ജില്ലയിലെ  ചവറയിലാണ്  സ്ഥാപനം പ്രവർത്തിക്കുന്നത്.  മികച്ച തൊഴിലധിഷ്ഠിത കോഴ്സുകൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് സഹകരണം, പ്ലേസ്മെന്റ്, ഹോസ്റ്റൽ സൗകര്യം, അന്താരാഷ്ട്ര സ്ക്കിൽ  വികസന കേന്ദ്രങ്ങളുമായുള്ള സഹകരണം എന്നിവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ  ആൻഡ്‌ കൺസ്ട്രക്ഷന്റെ പ്രത്യേകതയാണ്.
എസ്‌എസ്‌എൽസി, പ്ലസ്‌ടു, ഐടിഐ, സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, ബിടെക്‌ പൂർത്തിയാക്കിയവർക്കുള്ള ടെക്നീഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ കോഴ്സുകൾ, എൻജിനിയറിങ്‌ ബിരുദധാരികൾക്കുള്ള  മികച്ച തൊഴിൽ ലഭിക്കാനുതകുന്ന ഗ്രാജുവേറ്റ്ഷിപ്പ് പ്രോഗ്രാമുകൾ എന്നിവ ഇവിടെയുണ്ട്. മൊത്തം 38 കോഴ്സുകളാണ് ഐഐഐസിയിൽ ആരംഭിക്കുന്നത്.  ആദ്യഘട്ടത്തിൽ  ഏഴ് കോഴ്സുകൾ ആരംഭിക്കും.

എസ്‌എസ്‌എൽസിക്കാർക്ക്  സർട്ടിഫിക്കറ്റ് ഇൻ പെയിന്റിങ്‌ ആൻഡ്‌ ഫിനിഷിങ്‌ വർക്ക്, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ബാർ ബെൻഡിങ്‌ & സ്റ്റീൽ ഫിക്സിങ്‌, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹൗസ് കീപ്പിങ്‌ എന്നീ ആറു മാസം വരെ നീണ്ടു നിൽക്കുന്ന ടെക്നീഷ്യൻ ലെവൽ കോഴ്സുകൾക്ക് അപേക്ഷിക്കാം.

ഡിപ്ലോമ, ഐടിഐ, കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് സർട്ടിഫിക്കേറ്റ്  പ്രോഗ്രാം ഇൻ പ്ലംബിങ്‌, എൻജിനിയറിങ്‌ കോഴ്സിന് അപേക്ഷിക്കാം. 6 മാസമാണ്  സൂപ്പർവൈസറി  ലെവൽ കോഴ്സിന്റെ  കാലയളവ്. 

ബിടെക്‌. സിവിൽ, ബിആർക്‌ പൂർത്തിയാക്കിയവർക്ക് അർബൻ പ്ലാനിംഗ് ആന്റ് ആർക്കിടെക്ചർ, കൺസ്ട്രക്ഷൻ മാനേജ്മെന്റ്  എന്നീ ഒരു വർഷ ബിരുദാനന്തര ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം.

സിവിൽ എൻജിനിയറിങ്‌, ആർക്കിടെക്ചർ ബിരുദധാരികൾക്ക്  ഗ്രാഡുവേറ്റ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.  സിവിൽ എൻജിനിയറിങ്‌, സർവെയിങ്‌, ഇലക്ട്രിക്കൽ,  പ്ലംബിങ്‌, ബാർബെൻഡിങ്, ഫ്രീഫാബ് ടെക്നോളജി, എസ്റ്റിമേഷൻ തുടങ്ങി നിർമ്മാണ ഭൗതിക സൗകര്യ മേഖലയുമായി  ബന്ധപ്പെട്ട വിവിധ മേഖലകളിൽ  പരിശീലനം ലഭിയ്ക്കും.  80% തൊഴിലധിഷ്ഠിത ഇന്റേൺഷിപ്പിനാണ് ഊന്നൽ നൽകുന്നത്.  രാജ്യത്തെയും, വിദേശത്തെയും മികച്ച സ്കിൽ വികസന  കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ പരിശീലനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. യു.കെ. യിലെ എൻടിപിസി കോളേജ്, ഗ്ലാസ്ഗ്ലോ കെൽവിൻ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ സ്ക്കോട്ട്ലാന്റ്, എസ്‌ക്യൂഎ, എൻഒസിഎൻ എന്നിവയുമായുള്ള സഹകരണത്തിലൂടെ ലോകോത്തര നിലവാരത്തിലുള്ള  കോഴ്സുകളാണ് എൈഐസി യിൽ നടത്തുന്നത്. ഹൈദരബാദിലെ നാഷണൽ അക്കാദമി ഫോർ കൺസ്ട്രക്ഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ക്രിഡായ്, ബ്രിട്ടീഷ് കൗൺസിൽ, കേംബ്രിഡ്ജ് ഇംഗ്ലീഷ് എന്നിവയുമായും  രാജ്യത്തെ ഐ.ഐ.ടി. കളുമായും  ചേർന്നുള്ള  മികച്ച തൊഴിലധിഷ്ഠിത വികസന പ്രോഗ്രാമുകൾ  പ്രത്യേകതകളാണ്.

അപേക്ഷാ ഫീസ് 500 രൂപയാണ്.  ആഗസ്റ്റ് ആദ്യവാരം ക്ലാസ്സ് ആരംഭിക്കും. അപേക്ഷ ജൂലായ് 20 വരെ സ്വീകരിക്കും.  പ്രവൃത്തിപരിചയമുള്ളവർക്ക്  മുൻഗണന ലഭിയ്ക്കും.  കൂടുതൽ വിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷിക്കുന്നതിനും ംംം.ശശശര.മര.ശി, ംംം.ൌഹരരഹെറേ.രീാ സന്ദർശിക്കുക. .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top