27 April Saturday

പരിയാരത്ത് സ്റ്റാഫ്‌നേഴ്‌സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2016
കണ്ണൂർ > അക്കാദമി ഓഫ് മെഡിക്കൽ സയൻസസി (പരിയാരം മെഡിക്കൽ കോളേജ്) ന് കീഴിൽ സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ ജനറൽ നേഴ്‌സിംഗ് & മിഡ്‌വൈഫറി കോഴ്‌സ് പൂർത്തികരിച്ച് സ്റ്റാഫ് നേഴ്‌സായി കുറഞ്ഞത് രണ്ടുവർഷ ത്തെയെങ്കിലും പ്രവൃത്തിപരിചയം നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. കേരളാ നേഴ്‌സ സ് ആന്റ് മിഡ്‌വൈഫ്‌സ് കൗൺസിൽ റജിസ്‌ട്രേഷൻ നിർബന്ധമാണ്.  അപേക്ഷകർ 2016 ജൂൺ 30 ന് 18 വയസ്സ് പൂർത്തിയാക്കിയവരും 40 വയസ്സ് തികയാത്തവരുമായിരിക്കണം. എസ്.സി, എസ്.ടി, ഒ.ബി.സി, എക്‌സ് സർവീസ്‌മെൻ എന്നിവർക്ക് നിയമാനുസൃത ഇളവ് അനുവദനീയമാണ്.   
 
അപേക്ഷാ ഫോറം ചൊവ്വാഴ്ച (12.07.2016) രാവിലെ 11 മണി മുതൽ സ്ഥാപനത്തിലെ എച്ച്.ആർ ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. 200 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിൽ പെടുന്നവർക്ക് അപേക്ഷാഫീസ് 100 രൂപയായിരിക്കും. 
 
അപേക്ഷാഫോറം സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും അപേക്ഷി ക്കാൻ കഴിയും. ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കുന്നവർ 'ഡയറക്ടർ, അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം, കണ്ണൂർ' എന്ന പേരിലെടുത്ത പരിയാരത്ത് മാറാവുന്ന നിശ്ചിതതുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. 
 
അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയ്യതി ജൂലൈ 19 ന് വൈകീട്ട് 5 മണിവരെയാണ്. ഡയറക്ടർ, അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം മെഡിക്കൽ കോളേജ്, പരിയാരം, കണ്ണൂർ 670503, എന്ന മേൽവിലാസത്തിൽ നേരിട്ടും തപാൽ മുഖേനയും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ www.mcpariyaram.com എന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലും 0497 2882154/ 2882003 എന്നീ നമ്പറുകളിലും ലഭ്യമാണെന്നും അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയരക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top