20 April Saturday

നവീന കോഴ്സുകളുമായി വെറ്ററിനറി സര്‍വകലാശാല

ഡോ. ടി പി സേതുമാധവന്‍Updated: Friday Jun 9, 2017

വെറ്ററിനറി സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, ഡിപ്ളോമ, വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയമാണിത്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കൊപ്പം തൊഴില്‍സാധ്യതയുള്ള നവീനമായ ഹ്രസ്വകാല കോഴ്സുകളും സര്‍വകലാശാലയിലുണ്ട്.

ബിരുദ കോഴ്സുകള്‍
മൂന്നുവര്‍ഷ ബിഎസ്സി പൌള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിനും, ഡെയ്റി സയന്‍സ്, പൌള്‍ട്രി സയന്‍സ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്നോളജി എന്നീ ഡിപ്ളോമ കോഴ്സുകള്‍ക്കും സര്‍വകലാശാല  പ്രത്യേകം പ്രവേശനപരീക്ഷ നടത്തും. പ്ളസ്ടു/വിഎച്ച്എസ്സിയില്‍ ബയോളജി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.   

എന്നാല്‍ ബിരുദ പ്രോഗ്രാമായ  ബിവിഎസ്സി ആന്‍ഡ് എഎച്ചിന് പ്രവേശനം, നീറ്റ് റാങ്ക്ലിസ്റ്റില്‍നിന്ന്  പ്രവേശനപരീക്ഷാ കമീഷണര്‍, വെറ്ററിനറി കൌണ്‍സില്‍ ഇന്ത്യ എന്നീ സംവിധാനങ്ങളിലൂടെയാണ്. ബിടെക് ഡെയ്റി ടെക്നോളജി, ബിടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളില്‍ പ്രവേശനം പ്രവേശന  പരീക്ഷാകമീഷണര്‍ നടത്തിയ  എന്‍ജിനിയറിങ് പ്രവേശനപരീക്ഷ, ഇന്ത്യന്‍  കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ പരീക്ഷ എന്നിവയിലൂടെയാണ്. 

വെറ്ററിനറി സയന്‍സില്‍  20 വിഷയങ്ങളില്‍  ബിരുദാനന്തര പ്രോഗ്രാമായ എംവിഎസ്സിയും 19 വിഷയങ്ങളില്‍ ഡോക്ടറല്‍ പ്രോഗ്രാമുകളും വന്യജീവി പഠനം, ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡെയ്റി ഇന്‍ഡസ്ട്രി, ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, അപ്ളൈഡ്  മൈക്രോബയോളജി, അനിമല്‍ സയന്‍സസ് എന്നിവയില്‍ ബിരുദാനന്തര പ്രോഗ്രാമായ  എംഎസ്സിയും, കാലാവസ്ഥാ സേവനം, വെറ്ററിനറി കാര്‍ഡിയോളജി, അനസ്തീഷ്യ എന്നിവയില്‍  ബിരുദാനന്തര ഡിപ്ളോമയുമുണ്ട്.

വ്യത്യസ്ത കോഴ്സുകള്‍
സാങ്കേതികവിദ്യയില്‍ ഊന്നിയ വിദൂര വിദ്യാഭ്യാസ  കോഴ്സുകള്‍ വെറ്ററിനറി  സര്‍വകലാശാലയിലുണ്ട്.  ലൈവ് സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്, ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് മാനേജ്മെന്റ്, എത്ത്നോ ഫാര്‍മക്കോളജി, വണ്‍ഹെല്‍ത്ത്, ടോക്സിക്കോളജിക്ക് പാത്തോളജി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്, തെറാപ്യൂട്ടിക് മാനേജ്മെന്റ് ഓഫ് പെറ്റ് അനിമല്‍സ്, ഡെയ്റി/പൌള്‍ട്രി എന്റര്‍പ്രണര്‍ഷിപ്  എന്നിവയില്‍  ബിരുദാനന്തര ഡിപ്ളോമ പ്രോഗ്രാമുകളുണ്ട്. മലയാളത്തില്‍ സംയോജിത കൃഷി, പൌള്‍ട്രി എന്റര്‍പ്രണര്‍ഷിപ്, ഡെയ്റി എന്റര്‍പ്രണര്‍ഷിപ് കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി പൂര്‍ത്തിയാക്കിവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധിയില്ല.  

വിദൂരവിദ്യാഭ്യാസം 

വിദൂരവിദ്യാഭ്യാസ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഫാം ജേര്‍ണലിസം, വണ്‍ഹെല്‍ത്ത്, ടോക്സിക്കോളജിക്ക് പാത്തോളജി, വെറ്ററിനറി  ഹോമിയോപ്പതി എന്നിവയില്‍ ആറുമാസത്തെ സര്‍ട്ടിഫിക്കേഷന്‍  പ്രോഗ്രാമുകളുണ്ട്

സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍
അനിമല്‍ഹാന്‍ഡ്ലിങ്,ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍, ഹിസ്റ്റോളജിക്കല്‍ ആന്‍ഡ് മ്യൂസിയം ടെക്നിക്സ്, ഡെയ്റികാറ്റില്‍പ്രൊഡക്ഷന്‍, ലൈവ്സ്റ്റോക്ക് സ്കില്‍ വികസനം എന്നിവയിലുംസര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളുണ്ട്.  ഓണ്‍ലൈനായി ഈ മാസം ഒന്നുമുതല്‍ www.kvasu.ac.in ലൂടെ അപേക്ഷിക്കാം. അവസാനതീയതിജൂലൈ24.വിവരങ്ങള്‍ക്ക് www.kvasu.ac.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍: 04936-209270, 209269, 209266, 209274.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top