20 April Saturday

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബിടെക് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2016

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) യില്‍ ബിടെക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 24 വരെ. വെബ്സൈറ്റ്  http://admission.iist.ac.in  ഇവിടെ ബിടെക് പ്രവേശനം അഖിലേന്ത്യ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയായ ജെഇഇ–അഡ്വാന്‍സ്ഡ് സ്കോറിന്റെ അടിസ്ഥാനത്തില്‍ ഐഐഎസ്ടി തയ്യാറാക്കുന്ന ലിസ്റ്റില്‍നിന്നാണ്. ഈ പ്രവേശനപരീക്ഷ എഴുതുന്നവര്‍ അപേക്ഷിച്ചാല്‍മതി.  

ഫിസിക്സ്്, കെമിസ്ട്രി, മാത്തമാറ്റിക്സിന് മൊത്തം 70 ശതമാനം (എസ്സി/എസ്ടിക്ക് 60 ശതമാനം) മാര്‍ക്കും ജെഇഇ–അഡ്വാന്‍സ്ഡ് പരീക്ഷയില്‍ നിശ്ചിത സ്കോറും വേണം.

ബിടെക് എയ്റോസ്പേസ് എന്‍ജിനിയറിങ്, ബിടെക് ഏവിയോണിക്സ്,  ഇരട്ട ബിരുദം ബിടെക് (ബിടെകും എംഎസ്/എംടെകും) കോഴ്സുകളിലേക്കാണ്  ഈ വര്‍ഷം പ്രവേശനം. എംഎസ്/എംടെകിന് എന്‍ജിനിയറിങ് ഫിസിക്സില്‍ ബിടെകും സോളിഡ്സ്റ്റേറ്റ് ഫിസിക്സ്, ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ്, എര്‍ത്ത് സിസ്റ്റം സയന്‍സ് എന്നിവയിലൊന്നില്‍ എംഎസ് അല്ലെങ്കില്‍ ഒപ്ടിക്കല്‍ എന്‍ജിനിയറിങ് എംടെകുമാണ് ലഭിക്കുക. 

വിവരങ്ങള്‍ക്ക് http://admission.iist.ac.in  വെബ്സൈറ്റ് കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top