20 April Saturday

കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ, പിജി കോഴ്സുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 9, 2016

രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ ഇന്റഗ്രേറ്റഡ് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷ(CUCET2016)ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.cucet16.co.in   വെബ്സൈറ്റില്‍  വിജ്ഞാപനം ഉടന്‍ വരും.

ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംഎ എക്കണോമിക്സ്, എംഎ ഇംഗ്ളീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എംഎ ഹിന്ദി കംപാരറ്റീവ് ലിറ്ററേച്ചര്‍, എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, എം എ മലയാളം, എംഎ പബ്ളിക് അഡ്മിനിസ്ട്രേഷന്‍, എംഎസ്ഡബ്ള്യു, എംഎസ്സി ബയോകെമിസ്ട്രി, എന്‍വയണ്‍മെന്റല്‍ സയന്‍സ്, ജീനോമിക് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, എല്‍എല്‍എം, എംപിഎച്ച്, എംഎഡ് എന്നീ കോഴ്സുകളാണ് കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലുള്ളത്്. കൂടുതല്‍ വിവരത്തിന് വെബ്സൈറ്റ് www.cukerala.ac.in

എംഎ ഇംഗ്ളീഷ്: കേരളം, തമിഴ്നാട്, കര്‍ണാടക, കാശ്മീര്‍, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലകളില്‍.
എംബിഎ: കര്‍ണാടക, കാശ്മീര്‍, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലകളില്‍.
എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്: ബിഹാര്‍, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലകളില്‍.
എംഎ എക്കണോമിക്സ്:  കേരള, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലകളില്‍.
എംഎസ്സി ജിയോസ്പേഷ്യല്‍ ആപ്ളിക്കേഷന്‍സ് ഇന്‍ റീജണല്‍ ഡവലയ്മെന്റ്: കര്‍ണാടകയിലെ സര്‍വകലാശാലയില്‍.

മാസ്റ്റര്‍ ഇന്‍ ഡവലപ്മെന്റ് സ്റ്റഡീസ്, മാസ്റ്റര്‍ ഇന്‍ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, എന്‍വയണ്‍മെന്റല്‍ സയന്‍സ്: ബിഹാറില്‍.
എംകോം: കര്‍ണാടകയില്‍, എംഎസ്സി ഐടി: കാശ്മീരില്‍,
എംഎസ്സി/എംഎ സ്റ്റാറ്റിസ്റ്റിക്സ് അക്ടേറിയല്‍, എംഎസ്സി ടെക് (മാത്സ്), എംഎസ്സി കെമിസ്ട്രി, എംടെക് കംപ്യൂടര്‍ സയന്‍സ്: രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍.
എംഎ കന്നഡ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍:  കര്‍ണാടകയില്‍.

എംഎ തമിഴ്, എംഎ റീജണല്‍ സ്റ്റഡീസ്, പിജി ഡിപ്ളോമ ഇന്‍ എകോ ക്രിട്ടിസിസം: തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയില്‍.
ഇന്റഗ്രേറ്റഡ് എംഎ, എംഎസ്സി കോഴ്സുകള്‍: കര്‍ണാടക, തമിഴ്നാട്, ജാര്‍ഖണ്ഡ്് കേന്ദ്ര സര്‍വകലാശാലകളില്‍. കര്‍ണാടകയില്‍ ഹിസ്റ്ററി, എക്കണോമിക്സ്, ജ്യോഗ്രഫി, സൈക്കോളജി, ഇംഗ്ളീഷ് കോഴ്സുകളും തമിഴ്നാട്ടില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് കോഴ്സുകളും ജാര്‍ഖണ്ഡില്‍ ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, മാസ് കമ്യൂണിക്കേഷന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, അപ്ളൈഡ് ഫിസിക്സ്, അപ്ളൈഡ് കെമിസ്ട്രി, ലൈഫ് സയന്‍സസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, നാനോ ടെക്നോളജി, വാട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ്  മാനേജ്മെന്റ്.
 കോഴ്സുകളെക്കുറിച്ച് കൂടുതലറിയാന്‍ അതത് സര്‍വകലാശാലകളുടെ വെബ്സൈറ്റ് കാണുക. കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയുടെ വെബ്സൈറ്റ്:  www.cucet16.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top