26 April Friday

നിർമാണമേഖലയിലെ കോഴ്‌സുകളുമായി ഐഐഐസി

വെബ് ഡെസ്‌ക്‌Updated: Thursday Jan 9, 2020


ചവറ
തൊഴിൽ വകുപ്പിനുകീഴിൽ ചവറയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിലെ (ഐഐഐസി) വിവിധ കോഴ്‌സുകളിലേക്ക് 10വരെ അപേക്ഷിക്കാം. പത്താംക്ലാസ് പാസായവർ മുതൽ എൻജിനിയറിങ്‌ പൂർത്തിയാക്കിയവർക്കുവരെയുള്ള കോഴ്സുകളുണ്ട്‌. ഇലക്ട്രീഷ്യൻ, വെൽഡർ, റോഡ് മെഷിനറി ഓപറേറ്റർ, പ്ലംബർ മുതൽ ജിഐഎസ്‌ എൻജിനിയർവരെയുള്ള കോഴ്സുകളിൽ നൈപുണ്യം നേടുന്നവർക്ക് തൊഴിൽ ഉറപ്പുനൽകുന്നുണ്ട്‌.  

മൂന്നുമാസം മുതൽ ഒരുവർഷംവരെയാണ് കോഴ്സുകളുടെ കാലാവധി. ഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്‌മെന്റ് അസോസിയേഷനുമായി ചേർന്ന് നടത്തുന്ന ബിരുദധാരികൾക്കുള്ള ഫെസിലിറ്റീസ് ആൻഡ് കോൺട്രാക്ട് മാനേജ്മെന്റ് കോഴ്സ്, ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനുമായി ചേർന്നുനടത്തുന്ന റീട്ടെയ്ൽ മാനേജ്‌മെന്റ് കോഴ്സ്, ബിടെക് സിവിൽ ബിടെക് മെക്കാനിക്കൽ എൻജിനിയറിങ്‌  ബിരുദധാരികൾക്കുള്ള ഗ്രാജ്വേറ്റ്ഷിപ് കോഴ്സുകൾ, ബിടെക് -സിവിൽ, ഡിപ്ലോമ സിവിൽ, സയൻസ് ബിരുദധാരികൾ ബിഎ ജിയോഗ്രഫി, എന്നിവർക്ക് അപേക്ഷിക്കാവുന്ന ജിഐഎസ് കോഴ്സ്, ബിടെക് മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവർക്ക് അപേക്ഷിക്കാവുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡാറ്റ സെന്റർ ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ്‌, ഡിപ്ലോമ സിവിൽ ഉള്ളവർക്കുള്ള ക്വാളിറ്റി ടെക്‌നീഷ്യൻ കോഴ്സ്, പ്ലസ്ടു പാസായവർക്കുള്ള  ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്, പത്താംക്ലാസ് പാസായവർക്കുള്ള ഇലക്ട്രീഷ്യൻ, കൺസ്ട്രക്‌ഷൻ വെൽഡർ, ബാർബെൻഡിങ് ആൻഡ് സ്റ്റീൽ ഫിക്സിങ്, എസ്‌ടിപി ഓപറേറ്റർ, പെയിന്റിങ്‌ ആൻഡ് ഫിനിഷിങ് വർക്സ്, റോഡ് കൺസ്ട്രക്‌ഷൻ മെഷിനറി ഓപറേറ്റർ, എട്ടാം ക്ലാസുകാർക്കുള്ള  ഹൗസ്‌ കീപ്പിങ് കോഴ്സ്, കേംബ്രിഡ്ജ് ഇംഗ്ലീഷുമായിചേർന്ന് നടത്തുന്ന ലിംഗ്വാ സ്കിൽ എന്നിങ്ങനെ 17 കോഴ്‌സുകളാണുള്ളത്‌.  അപേക്ഷ ഓൺലൈനായോ നേരിട്ടോ സമർപ്പിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക്‌ സൗജന്യമായി താമസിച്ചു പഠിക്കാം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്ക്‌ നൈപുണ്യ വിദ്യാഭ്യാസ വായ്പാ സൗകര്യം സ്ഥാപനം മുൻകൈയെടുത്ത്‌ ലഭ്യമാക്കുന്നുണ്ട്.  കൂടുതൽ വിവരങ്ങൾക്ക്:  www.iiic.ac.in  ഫോൺ: 8078980000.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top