29 March Friday

കേരള എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്‌ ഡൗൺലോഡ്‌ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ  വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലും ജൂലൈ 16ന് നടത്തുന്ന കേരള എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നൽകിയ വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ്‌ ചെയ്യാം. പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള KEAM 2020- Candidate Portal എന്ന ലിങ്ക് വഴി അഡ്‌മിറ്റ്‌ കാർഡ്‌ ഡൗൺലോഡ് ചെയ്യാം.

അഡ്മിറ്റ് കാർഡുകൾ പരീക്ഷാ ഹാളിൽ പരിശോധനയ്‌ക്കായി ഹാജരാക്കേണ്ടതാണ്. മെഡിക്കൽ, ആർക്കിടെക്ചർ കോഴ്സുകൾക്കുമാത്രമായി അപേക്ഷ നൽകിയവർക്ക്‌ അഡ്മിറ്റ് കാർഡ് ലഭ്യമല്ല. 

ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപ്‌‌ലോഡ് ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവയിൽ അപാകമുളള അപേക്ഷകരുടെയും അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുളളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല.

ഈ അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ "Memo Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരം ലഭിക്കും. ന്യൂനതകൾ ഇല്ലാത്ത ഫോട്ടോഗ്രാഫ്, ഒപ്പ് തുടങ്ങിയവ അതത് ലിങ്ക് വഴി അപ്‌‌ലോഡ് ചെയ്ത് അപാകതകൾ ജൂലൈ ഒമ്പതിന്‌ പകൽ രണ്ടിന്‌ മുമ്പായി പരിഹരിച്ചാലേ അഡ്മിറ്റ് കാർഡ് ലഭിക്കൂ. ഹെൽപ് ലൈൻ നമ്പർ: 0471- 2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top