27 April Saturday

ഐടി, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഉന്നതപഠനത്തിന് അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Apr 8, 2017

തിരുവനന്തപുരം > ടെക്നോപാര്‍ക്കില്‍ കേരള സര്‍ക്കാരിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐഐഐടിഎംകെയില്‍ ഐടി, കംപ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വിഷയങ്ങളില്‍ ബിരുദാനന്തര കോഴ്സുകള്‍ക്കും എംഫില്‍ കോഴ്സുകള്‍ക്കും അപേക്ഷിക്കാം.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അംഗീകാരത്തോടെയാണ് കോഴ്സുകള്‍ നടത്തുന്നത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, തൊടുപുഴ, കൊച്ചി, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, കാസര്‍കോട്, ചെന്നൈ, മധുര, ഹൈദരാബാദ്, ഡല്‍ഹി, ഗുവാഹത്തി, പട്ന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

എംഎസ്സി കോഴ്സുകളിലെ സ്പെഷലൈസേഷനും സീറ്റ് വിവരവും: സൈബര്‍ സെക്യൂരിറ്റി (40), മെഷീന്‍ ഇന്റലിജന്‍സ് (30), ഡാറ്റ അനലിറ്റിക്സ് (30), ജിയോ സ്പെഷല്‍ അനലിറ്റിക്സ് (30).

60 ശതമാനം മാര്‍ക്കില്‍ (സിജിപിഎ 6.5) കുറയാതെ ഏതെങ്കിലും സയന്‍സ്/എന്‍ജിനിയറിങ് /ടെക്നോളജി വിഷയങ്ങളില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്കാണ് എംഎസ്സി കോഴ്സുകളില്‍ പ്രവേശനത്തിന് അര്‍ഹതയുള്ളത്. ബിരുദതലത്തില്‍ മാത്സ് പഠനവിഷയമായിരിക്കണം. എംഫില്ലിന് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സും കംപ്യൂട്ടര്‍ സയന്‍സുമാണ് വിഷയങ്ങള്‍. 15 സീറ്റ് വീതമുണ്ട്. ഇക്കോളജിക്കല്‍  ഇന്‍ഫര്‍മാറ്റിക്സ് എംഫില്‍  പ്രവേശനത്തിന് നാച്വറല്‍ സയന്‍സ് (ബോട്ടണി, സുവോളജി, എന്‍വയര്‍മെന്റല്‍ സയന്‍സ്) ഫിസിക്കല്‍ സയന്‍സ് എന്നിവയില്‍ എംഎസ്സിയാണ് യോഗ്യത.

എംഫില്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് എംഎസ്സി, എംസിഎ, എംടെക് കംപ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്സ്/കംപ്യൂട്ടേഷണല്‍ സയന്‍സ്/ ജിയോ ഇന്‍ഫര്‍മാറ്റിക്സ്  യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത് കംപ്യൂട്ടര്‍ സയന്‍സ്/ഐടിയില്‍ മൂന്ന് പേപ്പറെങ്കിലുമുണ്ടാകണം. ഐഐഐടിഎംകെ നടത്തുന്ന  ഗവേഷണ അഭിരുചി പരീക്ഷയിലെയോ തത്തുല്യമായ ഗേറ്റ്/നെറ്റ് സ്കോര്‍ അടിസ്ഥാനത്തിലോ ആയിരിക്കും എംഫില്‍ പ്രവേശനം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ക്കും www.iiitmk.ac.in/admission.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top