20 April Saturday

അഭിനയിക്കാനല്ല കംപ്യൂട്ടർ പഠിക്കാനാണ‌് ഇഷ‌്ടമെന്ന‌് മഞ്ജു വാര്യരോട‌് കാർത്ത്യായനിയമ്മ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

ആലപ്പുഴ > സിനിമയിൽ അഭിനയിക്കാനല്ല കംപ്യൂട്ടർ പഠിക്കാനാണ‌് ഇഷ‌്ടമെന്ന‌് നടി മഞ്ജു വാര്യരോട‌് കാർത്ത്യായനിയമ്മ. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യം വന്നപ്പോളായിരുന്നു കാർത്ത്യായനിയമ്മയുടെ തലയിൽ കൈവച്ചുള്ള മറുപടി. സംസ്ഥാന സാക്ഷരതാ മിഷൻ നാലാം തരം തുല്യതാ പരീക്ഷയിൽ ഒന്നാം റാങ്ക‌് നേടി ശ്രദ്ധേയയായ 96കാരി കാർത്ത്യായനിയമ്മയെ സന്ദർശിച്ചതായിരുന്നു നടി മഞ്ജു വാര്യർ. ഹരിപ്പാട‌് ഷൂട്ടിങ്ങിനെത്തിയതായിരുന്നു താരം.

ഏത‌് കംപ്യൂട്ടറാണ‌് പഠിക്കാനിഷ‌്ടമെന്ന താരത്തിന്റെ ചോദ്യത്തിന‌് അടച്ചുവെയ‌്ക്കുന്ന കംപ്യൂട്ടറെന്ന ഉത്തരവും കാർത്ത്യായനിയമ്മ നൽകി. ഹരിപ്പാട‌് സ്വകാര്യ ഹോട്ടലിൽ കാർത്ത്യായനിയമ്മയെ കണ്ട മഞ്ജു കേക്ക‌് മുറിച്ചും പൊന്നാട അണിയിച്ചും സന്തോഷം പങ്കിട്ടു. 20 മിനിട്ടോളം കാർത്ത്യായനിയമ്മയ‌്ക്കൊപ്പം ചെലവിട്ടാണ‌് മഞ്ജു മടങ്ങിയത‌്.   സാക്ഷരതാ മിഷൻ പ്രേരക‌് കെ സതിയും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top