29 March Friday

വെറ്ററിനറി സയൻസ‌് കോൺഗ്രസ‌് കണ്ണൂരിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

കണ്ണൂർ > പത്താമത‌് കേരള വെറ്ററിനറി സയൻസ‌് കോൺഗ്രസ‌് 10,11ന‌്  കണ്ണൂരിൽ.  ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളഘടകത്തിന്റെ  വാർഷിക ശാസ‌്ത്ര സംഗമമാണ‌്  വെറ്ററിനറി സയൻസ‌് കോൺഗ്രസായി നടത്തുന്നത‌്. അന്താരാഷ്ട്രതലത്തിലുള്ള വിദഗ‌്ധരടക്കം പങ്കെടുക്കുന്ന സംഗമമാണെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ ശനിയാഴ‌്ച രാവിലെ പത്തിന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ‌്ഘാടനം ചെയ്യും. നടപടിക്രമങ്ങൾ പി കെ ശ്രീമതി എംപി പ്രകാശനം ചെയ്യും. കേരള വെറ്ററിനറി സർവകലാശാല വൈസ‌് ചാൻസലർ എക‌്സ‌് അനിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന‌്   പ്രബന്ധാവതരണങ്ങൾ. 11ന‌് പകൽ രണ്ടിന‌് സമാപന സമ്മേളനം വ്യവസായമന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ്യും. തമിഴ‌്നാട‌് വെറ്ററിനറി സർവകലാശാല വൈസ‌് ചാൻസലർ ഡോ. സി ബാലചന്ദ്രൻ സംസാരിക്കും.

വെറ്ററിനറി മേഖലയിലെ ഫീൽഡ‌ുതല കണ്ടെത്തലുകൾ, വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും ആരോഗ്യപരിരക്ഷ, അടിസ്ഥാന വെറ്ററിനറി സയൻസിലെ നൂതന ആശയം, മൃഗങ്ങളുടെ ശാസ‌്ത്രീയ പരിപാലനവും ഉൽപ്പാദനം വർധിപ്പിക്കലും എന്നീ നാല‌് പ്രധാന സെഷനുകൾക്ക‌് പുറമെ കർഷകരുടെ നൂതന കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ പ്രത്യേക സെഷനും ഉണ്ടാകും. 163 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആരോഗ്യ–- മൃഗസംരക്ഷണ മേഖലയിൽ  പ്രാധാന്യമർഹിക്കുന്ന കൂടിയ തോതിലുള്ള ആന്റിബയോട്ടിക‌് റെസിസ‌്റ്റൻസ‌്, ജന്തുജന്യ രോഗമായ നിപ വൈറസ‌് ബാധമൂലമുള്ള പ്രശ‌്നങ്ങൾ, പ്രളയാനന്തര പ്രതിസന്ധികൾ എന്നിവയും ചർച്ചാവിഷയങ്ങളാകും. പ്രബന്ധങ്ങൾ ഉൾപ്പെടുത്തിയുള്ള കോമ്പൻഡിയം വകുപ്പുമേധാവികൾക്കും ആസൂത്രണ വിദഗ‌്ധർക്കും കൈമാറുമെന്നും സംഘാടകസമിതി ചെയർമാൻ ഡോ. പി പ്രശാന്ത‌് പറഞ്ഞു. ഡോ. പി സരിക, ഡോ. പി കെ പത്മരാജ‌്, ഡോ. വി പ്രശാന്ത‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top