തിരുവനന്തപുരം
സംസ്ഥാനത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സാങ്കേതിക സർവകലാശാല അഫിലിയേഷൻ ലഭിക്കാത്തതുമൂലം നാല് കോളേജുകളെ ആദ്യഘട്ട അലോട്ടുമെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വൈകിട്ട് അഞ്ചിനകം ഓൺലൈൻ പേമെന്റായോ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടയ്ക്കണം. രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികൾ 12 ന് ആരംഭിക്കും. ഹെൽപ്‌ലൈൻ നമ്പർ: 0471- 2525300
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..