02 July Wednesday

പോളിടെക്‌നിക് ഡിപ്ലോമ: നാളെമുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020


തിരുവനന്തപുരം
പോളിടെക്‌നിക് പ്രവേശന നടപടികൾ വ്യാഴാഴ്‌ച ആരംഭിക്കും. സംസ്ഥാനത്തെ ഗവ. പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സർക്കാർ നിയന്ത്രിത സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് ഓൺലൈനായി പ്രവേശനം നടക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷൻവരെ നൽകാം. www.polyadmission.orgൽ ഓൺലൈനായി ഒക്‌ടോബർ 19 വരെ അപേക്ഷിക്കാം.

അഡ്മിഷൻ ഹെൽപ്‌ ‌ഡെസ്‌കുകളുടെ സേവനം ഓൺലൈനായി എല്ലാ സ്ഥാപനങ്ങളിലും ലഭിക്കും. ഹെൽപ്‌ ഡെസ്‌ക് നമ്പരുകൾ വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്‌  www.polyadmission.org.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top