20 April Saturday

എൻജിനിയറിങ്‌, അനിമേഷൻ, ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ

ഡോ. ടി പി സേതുമാധവൻUpdated: Wednesday Aug 7, 2019


അടുത്ത വർഷത്തോടെ രാജ്യത്ത് ഐ ടി, കംപ്യൂട്ടർ സയൻസ് മേഖലയിൽ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ലോകത്താകമാനമുള്ള എൻജിനീയർമാരിൽ 16.5 ശതമാനത്തിലധികവും ഇന്ത്യക്കാരാണ്.  2025ഓടെ ഇത് 25 ശതമാനമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സൈബർ സെക്യൂരിറ്റി, ലോജിസ്റ്റിക്സ്, അനലിറ്റിക്സ്, ഇ‐കൊമേഴ്സ്  എനർജി, റീട്ടെയിൽ,  കമ്മ്യൂണിക്കേഷൻ എന്നിവയിൽ  വൻ സാധ്യതകളാണ് വരാനിരിക്കുന്നത്. ഓട്ടോമൊബൈൽ എൻജിനീയറിംഗ്, നാനോ എൻജിനീയറിംഗ്, സൗണ്ട്, മീഡിയ, നെറ്റ്വർക്കിംഗ്, സൈബർ സെക്യൂരിറ്റി എന്നിവയോടൊപ്പം വിഎൽഎസ്ഐ ഡിസൈൻ, എംബഡഡ് സിസ്റ്റംസ്, നെറ്റ്വർക്ക് സിസ്റ്റംസ്, ക്ലൗഡ് സർവീസസ്, അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്്സ്, ആർടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി, എഡ്ജ് കംപ്യൂട്ടിങ്, ബയോമെഡിക്കൽ എൻജിനീയറിംഗ് എന്നിവയും മികച്ച ഉപരിപഠന മേഖലയാണ്.

അനിമേഷൻ
സാങ്കേതികവിദ്യയിലൂടെ ഏറെ വിപുലപ്പെട്ട  ഉപരിപഠന മേഖലയാണിത്. പ്ലസ് ടു വിദ്യാർഥികൾക്ക് പഠിക്കാവുന്ന നിരവധി ആനിമേഷൻ, ഗെയിമിംഗ് കോഴ്സുകൾ, ബിരുദ ഡിപ്ലോമ സർട്ടിഫിക്കറ്റ് തലങ്ങളിലുണ്ട്. മൾട്ടിമീഡിയ പ്രൊഡക്ഷൻ ടെക്നോളജി, ഡിജിറ്റൽ ആർട്ട് ആന്റ് ടെക്നോളജി, ഡിജിറ്റൽ മീഡിയ (3ഡി അനിമേഷൻ), ഡിജിറ്റൽ ഫിലിം മെയ്ക്കിംഗ്, 3ഡി  ആനിമേഷൻ  ആന്റ് വിഷ്വൽ എഫെക്സ്ു  ഫ്യൂഷൻ, ആനിമേഷൻ എൻജിനീയറിംഗ് മുതലായവ  ഏറെ സാധ്യതകളുള്ള മേഖലകളാണ്. ആനിമേറ്റർ, സ്ക്കെച്ചർ, ഡിസൈനർ, പ്ലാനർ, എഡിറ്റർ കമ്പോസർ, സോഫ്റ്റ് വെയർ ഡെവലപ്പർ, ന്യൂ മീഡിയ, ബ്രോഡ്കാസ്റ്റ് മീഡിയ, ടെലിവിഷൻ ചാനലുകൾ, മൾട്ടീമീഡിയ ഇൻഡസ്ട്രി, അഡ്വർടൈസിംഗ്, ഫിലിം പ്രൊഡക്ഷൻ കാർടൂൺ മേഖല, ഡോക്യുമെന്ററി  പ്രൊഡക്ഷൻ എന്നിവയിൽ തൊഴിൽ ലഭിക്കും.

വെബ് മീഡിയ മേഖലയിൽ അഡ്വർടൈസിംഗ് തൊഴിലുകൾക്ക് സാധ്യതയേറും. സ്ക്കിൽഡ് വർക്കർ വിഭാഗത്തിൽ  വിദേശത്ത് തൊഴിൽ നേടാം. ഉപരിപഠന  സാധ്യതകളുമേറെയുണ്ട്. ദ്യശ്യ,  ശ്രാവ്യ, ന്യൂ മീഡിയകളിലാണ് ലക്ഷക്കണക്കിന്  തൊഴിലുകൾ രൂപപ്പെട്ടുവരുന്നത്. പ്രൊഡക്ഷൻ, സംവിധാനം, കണ്ടന്റ് റൈറ്റിംഗ്, റേഡിയോ ജോക്കി ഇവന്റ് മാനേജ്മെന്റ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കാം.  മീഡിയ സിസ്റ്റംസ് സ്പെഷ്യലിസ്റ്റ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ,   മീഡിയ ആന്റ് മൾട്ടി മീഡിയ പ്രൊഡ്യൂസർ, ഗ്രാഫിക് ഡിസൈനർ തുടങ്ങിയ മേഖലകളിലും കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ നേടാം. 

ടൂറിസം, ഹോസ്പിറ്റാലിറ്റി ഹോട്ടൽ മാനേജ്മെന്റ്
പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയൻസ് എന്നിവയിൽ മൂന്നു വർഷ ബിഎസ്സി പ്രോഗ്രാമുകളുണ്ട്.  ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ്,  കാറ്ററിംഗ് ടെക്നോളജി എന്നിവ ഉൾപ്പെട്ട ഡുവൽ ഡിഗ്രി പ്രോഗ്രാമുകളുണ്ട്. എസ് എസ് എൽ സി ക്കു ശേഷം മൂന്നു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിനോടൊപ്പം ഒരു വർഷത്തെ ഇന്റേൺഷിപ്പുകളുമുണ്ട്. ഇന്റർനാഷണൽ ഹോട്ടൽ മാനേജ്മെന്റ് ആന്റ് ടൂറിസം, പ്രൊഫഷണൽ കുക്കറി എന്നിവയിൽ ഒരു വർഷത്തെ ഡിപ്ലോമയുമുണ്ട്. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും ചേർന്നാണ്  അംഗീകൃത ബിഎസ്സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് നടത്തുന്നത്.

മികച്ച കാമ്പസ്സ് പ്ലേസ്മെന്റിലൂടെ രാജ്യത്തിനകത്തും  ഗൾഫ് രാജ്യങ്ങളിലും  വിദേശരാജ്യങ്ങളിലും മികച്ച തൊഴിൽ ലഭിക്കാൻ ഹോട്ടൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകൾ ഉപകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top