20 April Saturday
എസ്സി/എസ്ടഎസ്സി/എസ്ടി പ്രത്യേക അലോട്ട്മെന്റിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍; അലോട്ട്മെന്റ് 12ന് ി പ്രത്യേക അലോട്ട്മെന്റിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍; അലോട്ട്മെന്റ് 12ന്

എംജി ബിരുദ ഏകജാലക പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday Jul 7, 2017


കോട്ടയം > എംജി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ക്കായുള്ള സ്പെഷ്യല്‍ അലോട്ട്മെന്റിന് ഏഴ് മുതല്‍് 10-ന് വൈകീട്ട് അഞ്ചു വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം എസ്സി/എസ്ടി അപേക്ഷകര്‍ക്കും വേണ്ടി സ്പെഷ്യല്‍ അലോട്ട്മെന്റ് നടത്തും.

അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട് മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ളക്കേഷന്‍ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം.  പുതിയ ആപ്ളിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കണം.  ലോഗിന്‍ ചെയ്ത ശേഷം അപേക്ഷകനു താന്‍ നേരത്തേ നല്‍കിയ അപേക്ഷയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താം. പുതുതായി ഓപ്ഷനുകളും നല്‍കാം. ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്ത എസ്സി/എസ്ടി അപേക്ഷകര്‍ക്കും പുതുതായി ഫീസടച്ച് സ്പെഷ്യല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാം.  സെപ്ഷ്യല്‍ അലേട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷസേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റൌട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരംസര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.  സ്പെഷ്യല്‍ അലോട്ട്മെന്റ് ലിസ്റ്റ് 12 ന് പ്രസിദ്ധികരിക്കും.

ഓണ്‍ലൈന്‍ രജിസ്ട്രേഷനായി ംംം.രമു.ാഴൌ.മര.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.  പ്രത്യേക അലോട്ട്മെന്റ് സ്പോട്ട് അലോട്ട്മെന്റല്ല. മൂന്‍ അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനം എടുത്തിട്ടുള്ളവര്‍ പ്രത്യേക അലേട്ട്മെന്റില്‍ പങ്കെടുക്കുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താല്‍ അവര്‍ക്കു മുന്‍പ് ലഭിച്ച അലോട്ട്മെന്റ് റദ്ദാവും. ഓപ്ഷനുകള്‍ പുതുതായി നല്‍കുന്നതിനുള്ള അവസരം ഏഴ് മുതല്‍ 10 വരെ മാത്രമേ ഉള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top