29 March Friday

എംജി ബിരുദ ഏകജാലകം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2017

കോട്ടയം  > എംജി സര്‍വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകള്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചു വരെ പുതുക്കാവുന്നതും ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. അപേക്ഷകര്‍ക്ക് ഉചിതമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നതിന് ഓപ്ഷനായി നല്‍കിയിട്ടുള്ള പ്രോഗ്രാമുകളിലെ ഇന്‍ഡക്സ് മാര്‍ക്കും, ട്രയല്‍ അലോട്മെന്റിലെ  പ്രോഗ്രാമുകളിലെ ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും വെബ്സൈറ്റില്‍ ലഭ്യമാണ്.

ഓപ്ഷനായി നല്‍കിയിട്ടുള്ള പ്രോഗ്രാമുകളിലെ ഇന്‍ഡക്സ് മാര്‍ക്ക്, വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങള്‍, ലാസ്റ്റ് റാങ്ക് വിശദാംശംങ്ങള്‍ പ്രൊവിഷണല്‍ റാങ്ക്ലിസ്റ്റ് എന്നിവ പരിശോധിച്ച് ഉചിതമായ ഓപ്ഷനുകള്‍ പുതുതായി നല്‍കുകയോ പുനക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അപേക്ഷയിലെ കൃത്യത ഉറപ്പു വരുത്താനും അനുയോജ്യമായ ഓപ്ഷനുകള്‍ നല്‍കാനും ആവശ്യമായ വിവരങ്ങള്‍  www.cap.mgu.ac.in എന്ന വെബ്സൈറ്റിലുണ്ട്. ഒന്നാം അലോട്ട്മെന്റ് 13 ന് പ്രസിദ്ധീകരിക്കും. ഹെല്‍പ്ലൈന്‍: 0481 6555563.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top