25 April Thursday

പോളിടെക്നിക് ഡിപ്ളോമ പ്രവേശനം: അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 7, 2016

തിരുവനന്തപുരം > സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ എയ്ഡഡ് പോളിടെക്നിക്കിലേക്കുള്ള 2016–17 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിച്ചു.www.polyadmission.org വെബ്സൈറ്റില്‍നിന്ന് പ്രോസ്പെക്ടസ് ഡൌണ്‍ലോഡ് ചെയ്യാം. 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ പ്രിന്റ് ഏതെങ്കിലും പോളിടെക്നിക്കില്‍ അപേക്ഷ ഫീസ് സഹിതം 16നകം ഏല്‍പ്പിച്ച് രജിസ്ട്രേഷന്‍ നമ്പര്‍ നേടണം. ഒന്നിലേറെ ജില്ലയിലെ പോളിടെക്നിക്കുകളിലേക്ക് ഒരൊറ്റ ഫോംവഴി അപേക്ഷിക്കാം. ഓരോ ജില്ലയിലേക്കും 100 രൂപവീതം അപേക്ഷാഫീസ് അടയ്ക്കണം. പട്ടികജാതി/ വര്‍ഗ വിഭാഗക്കാര്‍ക്ക് 50 രൂപവീതമാണ് ഫീസ്. ഏത് ജില്ലയിലേക്കുമുള്ള അപേക്ഷയും സംസ്ഥാനത്തെ ഏതു പോളിടെക്നിക്കിലും സ്വീകരിക്കും.
ഇതോടൊപ്പം സ്വാശ്രയമേഖലയിലെ പോളിടെക്നിക്കിലെ സര്‍ക്കാര്‍ ക്വോട്ടയില്‍ ലഭ്യമായ ഉയര്‍ന്ന ഫീസ് നല്‍കേണ്ട സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. എയ്ഡഡ് പോളിടെക്നിക്കുകളിലെയും സ്വാശ്രയമേഖലയിലെ പോളിടെക്നിക്കുകളിലെയും മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ അതത് പോളിടെക്നിക്കില്‍ സമര്‍പ്പിക്കേണ്ടതാണ്.
എല്ലാ പോളിടെക്നിക്കിലും സൌജന്യ ഹെല്‍പ് ഡസ്ക് സേവനം ലഭ്യമാണ്. ഹെല്‍പ് ഡസ്കുവഴി സൌജന്യമായി അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുന്നതിനും സാധിക്കും. വിവരങ്ങള്‍ പോളിടെക്നക്കുകളിലും www.polyadmission.org എന്ന വെബ്സൈറ്റിലും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top