29 September Friday

എസ്എസ്എൽസിക്കുശേഷം ഉപരിപഠനവിഷയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

ഡോ ടി.പി.സേതുമാധവൻUpdated: Monday May 7, 2018


എസ്‌എസ്‌എൽസിയ്ക്കു ശേഷം വിദ്യാർഥികൾ  കോഴ്സുകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. 

താൽപര്യമില്ലാത്ത വിഷയങ്ങളിൽ സുഹൃത്തുക്കളുടെയും രക്ഷിതാക്കളുടെയും നിർബന്ധത്തിനു വഴങ്ങി  കോഴ്സിനു ചേരുന്ന പ്രവണത വർധിച്ചു വരുന്നു.  ഇതുമൂലം കോഴ്സുകൾ പാതിവഴിയിൽ  ഉപേക്ഷിക്കുന്നവരുടെ എണ്ണവും  വർർധിച്ചു വരുന്നു.  അതിനാൽ വിദ്യാർഥിയുടെ താൽപര്യം, ഉദ്ദേശ ലക്ഷ്യങ്ങൾ, അഭിരുചി എന്നിവക്കിണങ്ങിയ കോഴ്സുകൾ  കണ്ടെത്തണം. 

  പ്ലസ്ടു, വെക്കേഷണൽ ഹയർ സെക്കന്ററി പ്രോഗ്രാം, ഡിപ്ലോമ, ഐടിഐ സർട്ടിഫിക്കറ്റ്കോഴ്സുകൾ തുടങ്ങി നിരവധി  മേഖലകളുണ്ട്.ഭൂരിഭാഗം വി്ദ്യാർഥികളും പ്ലസ്‌ടുവിന്  ചേരാനാ ഗ്രഹിക്കുന്നതിനാൽ താൽപര്യവും പഠിക്കാൻ കഴയുന്നതുമായ പരീക്ഷാബോർഡുകൾ (സിബിഎസ്‌ഇ, ഐസിഎസ്‌ഇ, സംസ്ഥാന ബോർഡുകൾ) തെരഞ്ഞെടുക്കണം.
പ്ലസ്‌ടുവിന് പഠിക്കാൻ തയ്യാറെടുക്കുന്നതിനുമുമ്പ് എന്താകണം?എന്നതിനെക്കുറിച്ച്വ്യക്തമായ ധാരണ രൂപപ്പെടുത്തിയെടുക്കുന്നത്  ഉന്നതപഠനം എളുപ്പത്തിലാക്കാൻ സഹായിക്കും.   പലപ്പോഴും പ്ലസ്‌ടു പൂർത്തിയാക്കിയശേഷം തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികളുണ്ട്.  ഉറച്ച തീരുമാനത്തോടെ പ്ലസ്‌ടു വിഷയങ്ങളെടുത്ത് ലക്ഷ്യബോധത്തോടെ പഠിക്കാനാണ്‌ വിദ്യാർഥികൾ തയ്യാറാകേണ്ടത്.
സ്വന്തംകഴിവുകൾ വിലയിരുത്തി മാത്രമേ പ്ലസ്‌ടുവിനുളള കോമ്പിനേഷനുകൾ നിശ്ചയിക്കാവൂ.സയൻസ്വിഷയങ്ങളെടുക്കുന്നവർകൂടുതലാണ്.

എൻജിനീയറിങ്‌, ഫിസിക്കൽ സയൻസ് എന്നിവയിൽ ഉപരി പഠനത്തിന് താൽപര്യമുളളവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ഭാഷ ഗ്രൂപ്പെടുക്കാം.  ഇതിലൂടെ ബയോളജി ഒഴിവാക്കാം.  എൻജിനീയറിങ്‌ താൽപര്യപ്പെടുന്നവർ അഖിലേന്ത്യാതല ജോയിന്റ്  എൻജിനീയറിങ്‌ എൻട്രൻസ് പരീക്ഷകൾ ലക്ഷ്യമിട്ട്‌ പഠിക്കണം.
ബയോളജി വിഷയങ്ങളിൽ താൽപര്യമുളളവരും, മെഡിക്കൽ, ക്യഷി അനുബന്ധ തൊഴിൽമേഖല ആഗ്രഹിക്കുന്നവർക്കും മാത്തമാറ്റിക്സ് ഒഴിവാക്കാം.  ദേശീയതല നീറ്റ് പരീക്ഷ ലക്ഷ്യമിട്ട് പ്ലസ്ടുവിന് പഠിക്കണം.
ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം, രാജ്യത്തെ ഐസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബിറ്റ്സ് പിലാനി, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്റ്യൂട്ട്‌, ചെന്നെ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്‌ എന്നിവയിൽ ഉപരിപഠനം, വിദേശത്ത് സയൻസ് അണ്ടർഗ്രാജുവേറ്റ് പഠനം എന്നിവയിൽ താൽപര്യമുളളവർക്ക് ബയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമസ്ട്രി കോമ്പിനേഷനുകൾ പഠിക്കാം.

അക്കൗണ്ടിങ്, മാനേജ്മെന്റ്, ബാങ്കിംഗ്സേവനമേഖലകളിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് കോമ്മേഴ്സ്, ബിസ്സിനസ്സ്സ്റ്റഡിസ്, അക്കൗണ്ടൻസി ഉൾപ്പെടുന്ന വിഷയങ്ങളെടുക്കാം.
  സിവിൽസർവീസസ് പരീക്ഷ, ലാംഗ്വേ്ജ്, ഇന്ത്യൻ എക്കണോമിക്ക്സർവീസ്, ഡെവലപ്പ്മെന്റൽ സയൻസ് എന്നിവയിൽ താൽപര്യമുളളവർക്ക് ഹൂമാനിറ്റിക്സ്, സോഷ്യൽ സയൻസ് വിഷയങ്ങളെടുക്കാം.
  താരതമ്യേന പഠനഭാരംലഘൂകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌  നാഷണൽ ഓപ്പൺ സ്ക്കുളുകളിൽചേരാം.   
   പ്ലസ്‌ടുവിനു ശേഷം ബിരുദപ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷകളേറെയുളളതിനാൽ ഇംഗ്ലീഷിലുംമികച്ച മാർക്ക് നേടാൻ ശ്രമിക്കണം.

ചാർട്ടേഡ്അക്കൗണ്ടന്റ്, നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ എന്നിവയ്ക്ക്തയ്യാറെടുക്കുന്നവർ പ്ലസ്‌ടുവിന് കണക്ക് പഠിക്കേണ്ടതുണ്ട്.    പൈലറ്റാകാനും, ഡിസൈൻ ടെക്നോളജിമാനേജ്മെന്റ്കോഴ്സുകൾക്കുംകണക്ക്ആവശ്യമാണ്.
  വിദേശത്ത് അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമിന് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ  ടോഫൽ അല്ലെങ്കിൽ ഐഇഎൽടിഎസ്‌ എന്നിവയോടൊപ്പം സാറ്റ് അല്ലെങ്കിൽ എസിടി പരീക്ഷകൾക്ക് പ്ലസ്‌ടു രണ്ടാംവർഷം തയ്യാറെടുക്കണം.
എൻഡിഎ പരീക്ഷയിലൂടെസൈന്യത്തിൽ ഓഫീസറാകാൻ താത്പര്യമുളളവർ ആദ്യവർഷംമുതൽ തയ്യാറെടുക്കണം. പ്ലസ്സ്ടു  രണ്ടാംവർഷംആറുമാസത്തിലൊരിക്കൽ വീതംയുപിഎസ്‌സി പരീക്ഷ നടത്തും.
തൊഴിൽനൈപുണ്യത്തിന് പ്രാധാന്യമേറുമ്പോൾ പോളിടെക്നിക്കുകളിലെ ഡിപ്ലോമ, ഐടിഐ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവ എളുപ്പം തൊഴിൽലഭിക്കാൻ മികച്ചവയാണ്. താൽപര്യമുളള ഡിപ്ലോമസർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തെരഞ്ഞെടുക്കണം.

 ഐ.ടി.ഐ പഠനത്തോടൊപ്പം പ്ലസ്‌ടു പഠനത്തിനുളള  അവസരങ്ങൾ പുതിയതായിരൂപപ്പെട്ടുവരുന്നു.
    വൊക്കേഷണൽ വിഷയങ്ങളായക്യഷി, മ്യഗസംരക്ഷണം, ക്ഷീരവികസനം, കോഴിവളർത്തൽ, ഫുഡ് പ്രോസസിങ്‌, ഫാഷൻ ഡിസൈൻ തുടങ്ങി 35 ഓളംമേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പഠിക്കാൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളുകളിൽചേരാം.

പ്ലസ്‌ടു ഏത് ഗ്രൂപ്പെടുത്തവർക്കുംഹോസ്പ്പിറ്റാലിറ്റി, ഏവിയേഷൻ, നിയമപഠന കോഴ്സുകൾക്ക്ചേരാം.
വായനാശീലംവളർത്തിയെടുക്കാനും വിജ്ഞാനം മെച്ചപ്പെടുത്താനും ലക്ഷ്യബോധത്തോടെ പഠിക്കുവാനും        വിദ്യാർത്ഥികൾ തയ്യാറാകണം.

കംപ്യൂട്ടർ, വിവരസാങ്കേതികവിദ്യ, ടൂറിസം, ഏവിയേഷൻ, ഡി.ടി.പി തുടങ്ങി നിരവധി മേഖലകളിൽ എസ്‌എസ്‌എൽഇസിക്കാർക്ക്‌ ഒരു വർഷം വരെ ദൈർഘ്യമുളള യഥേഷ്ടം ഹ്രസ്വകാലകോഴ്സുകളുമുണ്ട്. 
    എൻടിടിഎഫ്‌ ഡിപ്ലോമയക്കും സാധ്യതകളുണ്ട്.    സയൻസ് വിഷയങ്ങളിൽ തുടക്കത്തിലുളള ബുദ്ധിമുട്ടാഴിവാക്കാൻ ട്യൂഷന് പോകുന്നതിൽതെറ്റില്ല.  പ്രവേശന പരീക്ഷകൾക്കും പരിശീലനം ആവശ്യമാണ്‌.
  പ്ലസ്‌ടു തലത്തിൽചിട്ടയോടെ പഠിക്കണം.  ഇതിനായി വസ്തുനിഷ്ഠമായ രീതിയിൽ വിദ്യാർഥിയുടെ താൽപര്യം, അഭിരുചി എന്നിവയ്ക്കിണങ്ങിയ വിഷയങ്ങളെടുക്കുന്നത് വിജയം ഉറപ്പുവരുത്താം.
താൽപര്യത്തിനിണങ്ങിയ ഉപരിപഠന മേഖല കണ്ടെത്തിയാൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അഡ്മിഷൻ വ്യവസ്ഥകൾ എന്നിവ വിലയിരുത്തി പ്രവേശനം നേടാൻ ശ്രമിക്കണം. 

വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ലക്ഷ്യബോധത്തോടെയുള്ള പഠനമാണാവശ്യം. പോസിറ്റീവ് ചിന്തയും, വിവേചന ശേഷിയും, ഭാവി ലക്ഷ്യമിട്ടുള്ള കാഴ്ചപ്പാടും വിജയം സുഗമമാക്കും. (കോഴിക്കോട്‌ യു എൽ സൈബർ പാർക്കിൽ യുഎൽ എഡ്യൂക്കേഷൻ ഡയറക്ടറാണ്‌ ലേഖകൻ)
tpsethu2000@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top