25 April Thursday

സംസ്കൃത സര്‍വകലാശാല : എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Apr 7, 2017

സംസ്കൃത സര്‍വകലാശാല  2017-18 വര്‍ഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന വിവിധ കോഴ്സുകളിലേക്കാണ് പ്രവേശനം. മെയ്മാസത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു കോഴ്സുകളിലേക്ക് പ്രവേശനം. 

കാലടി മുഖ്യ കേന്ദ്രം: എംഎ-മലയാളം, ഇംഗ്ളീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്സ്, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കരണ വ്യാകരണം, സംസ്കൃത ന്യായം, സംസ്കൃതം ജനറല്‍, വേദിക് സ്റ്റഡീസ്, സോഷ്യോളജി, എംഎസ്സി സൈക്കോളജി, ജ്യോഗ്രഫി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ വിഷ്വല്‍ആര്‍ട്സ്.

തിരുവനന്തപുരം പ്രാദേശിക കേന്ദ്രം: എംഎ മലയാളം,  ഹിന്ദി, ഇംഗ്ളീഷ്, ഹിസ്റ്ററി, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത വ്യാകരണം, സംസ്കൃത ന്യായം.

പന്മന പ്രദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, സംസ്കൃത  വേദാന്തം.
ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാം, ഹിന്ദി, സംസ്കൃത സാഹിത്യം.
തുറവൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാളം, സംസ്കൃത സാഹിത്യം, ഹിസ്റ്ററി, എംഎസ്ഡബ്ള്യു.
തൃശൂര്‍ പ്രാദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, സംസ്കൃത സാഹിത്യം, സംസ്കൃത ന്യായം.
തിരൂര്‍ പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ളീഷ്, അറബിക്, സംസ്കൃത സാഹിത്യം,  സംസ്കൃത വ്യാകരണം, എംഎസ്ഡബ്ള്യു.

കൊയിലാണ്ടി പ്രാദേശിക കേന്ദ്രം:  എംഎ ഉറുദു, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, മലയാളം, ഹിന്ദി, സംസ്കൃതം ജനറല്‍.
പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃത സാഹിത്യം, സംസ്കൃത വ്യാകരണം, സംസ്കൃതം വേദാന്തം, എംഎസ്ഡബ്ള്യു.

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവര്‍ 2017 ആഗസ്ത് 31നുമുമ്പ് പ്രോവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

എംഎ മ്യൂസിക്, ഡാന്‍സ്, തിയറ്റര്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയുമുണ്ട്.
www.ssusonline.org  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 28നുമുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് രണ്ടിനകം അതാത് വകുപ്പുമേധാവികള്‍/കോഴ്സുകള്‍ നടത്തുന്ന പ്രദേശിക കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കണം. ഓരോ കോഴ്സിന്റെയും അപേക്ഷാഫീസുള്‍പ്പടെയുള്ള കൂടുതല്‍ വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top