25 April Thursday

ജിപ്മര്‍ പ്രവേശനപരീക്ഷയ്ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Mar 7, 2016

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍) ല്‍ എംബിബിഎസ് പ്രവേശനപരീക്ഷ ജൂണ്‍ അഞ്ചിന് നടത്തും. 

www.jipmer.edu.in വെബ്സൈറ്റിലൂടെ മാര്‍ച്ച് ഏഴുമുതല്‍ മെയ് നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് പ്ളസ്ടു പാസായവര്‍ക്കും ഇപ്പോള്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 17 വയസ് തികയണം.

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍) ല്‍ എംഡി, എംഎസ് കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷ മെയ് 15ന്  നടത്തും. എംബിബിഎസ് ബിരുദം നേടി 2016 ജൂണ്‍ 30ന് മുമ്പ് ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് തീരുന്നവര്‍ക്ക് അപേക്ഷിക്കാം. www.jipmer.edu.in വെബ്സൈറ്റിലൂടെ ഏപ്രില്‍ 20വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top