29 March Friday

കുസാറ്റ്‌ ‘സിംപോൾ 2021’ 9 മുതൽ 11 വരെ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021


കൊച്ചി
കേന്ദ്ര പ്രതിരോധ ഗവേഷണകേന്ദ്രവും സിഎസ്ഐആറുമായി ചേർന്ന്‌ കുസാറ്റ്‌ അന്താരാഷ്‌ട്ര സിമ്പോസിയം  "സിംപോൾ 2021" സംഘടിപ്പിക്കുന്നു. 9 മുതൽ 11 വരെ ഇലക്‌ട്രോണിക്‌സ്‌ വകുപ്പ്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കേന്ദ്ര പ്രതിരോധ ഗവേഷണകേന്ദ്രം ചെയർമാൻ ഡോ. ജി.സതീഷ്‌ റെഡ്ഡി ഉദ്ഘാടനം  ചെയ്യും.  വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ അധ്യക്ഷനാകും. നേവൽ ഫിസിക്കൽ ആൻഡ് ലബോറട്ടറി ഡയറക്ടർ എസ് വിജയൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്‌റ്റം ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ്  പ്രബന്ധ സംക്ഷിപ്തം പ്രകാശിപ്പിക്കും.

സമുദ്രത്തെയും  തീരദേശത്തെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നതെങ്ങനെയെന്ന വിഷയത്തിൽ റോഡ് ഐലൻഡ് സർവകലാശാലയിലെ  ഡോ. ക്രിസ്‌റ്റഫർ ബാക്‌സ്റ്ററും സമുദ്രത്തിനടിയിലൂടെയുള്ള ശബ്ദവാർത്താവിനിമയരംഗത്തു നാഴികക്കല്ലാകാൻ പോകുന്ന ഫൈബർ ഒപ്റ്റിക് ഡിസ്ട്രിബ്യൂറ്റഡ് അക്കോസ്റ്റിക് സെൻസിങ്ങിൽ അമേരിക്കൻ ആർമി കോർപ്‌സിലെ  ഡോ. മേഗൻ ക്വിനും പ്രഭാഷണം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top