25 April Thursday

ഐഐടികളിലെ സയൻസ്‌ പിജി, പിഎച്ച്‌ഡി ‘ജാം 2020’ രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


തിരുവനന്തപുരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐഐടി) സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി (ജാം–-2020) രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച ആരംഭിച്ചു. പരീക്ഷ ഫെബ്രുവരി ഒമ്പതിനാണ്‌. രാജ്യത്തെ 20 ഐഐടികളിലെ  വിവിധ ദ്വിവത്സര എംഎസ്‌സി, ജോയിന്റ് എംഎസ്‌സി, പിഎച്ച്ഡി, എംഎസ്‌സി പിഎച്ച്ഡി. ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിനാണ് ജാം പരീക്ഷ. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോഫിസിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്, അസ്‌ട്രോണമി, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, ഇക്കണോമിക്‌സ് തുടങ്ങിയ എംഎസ്‌സി. പ്രോഗ്രാമുകൾ കെമിസ്ട്രി, ജിയോളജി, ജിയോഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, അറ്റ്‌മോസ്‌ഫിയർ ആൻഡ് ഓഷ്യൻ സയൻസസ്, മെഡിക്കൽ ഫിസിക്‌സ്, ന്യൂക്ലിയർ മെഡിസിൻ, മോളിക്യുലാർ മെഡിക്കൽ മൈക്രോബയോളജി തുടങ്ങിയ ജോയിന്റ് എംഎസ്‌സി–-പിഎച്ച്ഡി, മറ്റു ഗവേഷണ അധിഷ്ഠിത പ്രോഗ്രാമുകൾ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലായി ഉണ്ട്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ(ഐഐഎസ്‌സി) ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാം ജാം അടിസ്ഥാനമാക്കിയാണ്.

അപേക്ഷിക്കാൻ യോഗ്യത ബിരുദമാണ്‌. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക്. പട്ടിക/ഭിന്നശേഷിക്കാർക്ക്, 50 ശതമാനം മതി. അപേക്ഷിക്കാൻ വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 750 രൂപയും രണ്ടിന് 1050 രൂപയുമാണ്. മറ്റുള്ളവർക്ക് യഥാക്രമം 1500 രൂപ/2100 രൂപ. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങൾ പരീക്ഷാ കേന്ദ്രങ്ങളാണ്‌.  http://jam.iitk.ac.in വഴി ഓൺലൈനായി ഒക്ടോബർ എട്ടിന് വൈകിട്ട് 5.30 വരെ നൽകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top