25 April Thursday

ബിഫാം, എംഫാം കോഴ്സ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 8ന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2017

കണ്ണൂര്‍> അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള ഫാര്‍മസി കോളേജില്‍ ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബിഫാം), മാസ്റ്റര്‍ ഓഫ് ഫാര്‍മസി (എംഫാം)  കോഴ്സുകളില്‍ മാനേജ്മെന്റ് ക്വോട്ടയില്‍ ഒഴിവുണ്ട്. എട്ടിന് പകല്‍ 11ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖാന്തരമാണ് പ്രവേശനം.  

പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ബിഫാം കോഴ്സിലെ പ്രവേശനം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. എംഫാമിന് ഫാര്‍മക്കോളജി, ഫാര്‍മക്കോഗ്നസി, ഫാര്‍മസ്യൂട്ടിക്സ് വിഷയങ്ങളിലാണ് ഒഴിവുള്ളത്. 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിഫാം ബിരുദമാണ് യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ പത്തിന് പരിയാരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ സെല്‍ ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ട്ചെയ്യണം.

കോടതിവിധിയെതുടര്‍ന്ന് ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനം നല്‍കുന്നതിനുള്ള അവസാനതീയതി ആരോഗ്യ സര്‍വകലാശാല പുതുക്കിനിശ്ചയിച്ച സാഹചര്യത്തിലാണ് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്റര്‍വ്യു നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.mcpariyaram.com വെബ്സൈറ്റില്‍ ലഭിക്കുമെന്ന് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top