26 April Friday

നേഴ്സിങ് കോഴ്സുകളില്‍ പരിയാരത്ത് 9ന് സ്പോട്ട് അഡ്മിഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 5, 2017

കണ്ണൂര്‍> അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി(പരിയാരം മെഡിക്കല്‍ കോളേജ്)ന് കീഴിലുള്ള നേഴ്സിങ് കോളേജില്‍ എംഎസ്സി നേഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് നേഴ്സിങ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. ഒമ്പതിന് പകല്‍ 11ന് ആരംഭിക്കുന്ന സ്പോട്ട് അഡ്മിഷന്‍ മുഖാന്തരമാണ് പ്രവേശനം. നിശ്ചിത ഒഴിവുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട്ചെയ്താല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ അര്‍ഹരെ തെരഞ്ഞെടുക്കും
മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ്സിങ്്, സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നേഴ്സിങ് വിഷയങ്ങളിലാണ് എംഎസ്സി നേഴ്സിങ്ങില്‍ ഒഴിവുള്ളത്. ബിഎസ്സി നേഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ് കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷം പ്രവൃത്തിപരിചയമോ ഇന്റേണ്‍ഷിപ്പോ നേടിയിരിക്കണമെന്നതാണ് യോഗ്യത. ബിഎസ്സി നേഴ്സിങ് അല്ലെങ്കില്‍ ജനറല്‍ നേഴ്സിങ് കഴിഞ്ഞിരിക്കണമെന്നതാണ് കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് നേഴ്സിങ്ങിന്റൈ യോഗ്യത. സ്പെഷ്യാലിറ്റി കോഴ്സില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപെന്‍ഡ് ലഭിക്കും. ഇരു കോഴ്സുകളിലും കേരളാ നേഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൌണ്‍സില്‍ (കെഎന്‍എംസി) രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30ന് പരിയാരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ ംംം ാര ുമൃശ്യമൃമാ.രീാ എന്ന വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top