25 April Thursday

ഇംഗ്ലണ്ടിൽ സ്‌കോളർഷിപ്പോടെ പിജി പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019


കോട്ടയം
ഇന്ത്യയിലെ വിദ്യാർഥികൾക്ക്‌ സ്‌കോളർഷിപ്പോടെ ഇംഗ്ലണ്ടിൽ പഠിക്കാൻ അവസരം. ഒരു വർഷത്തെ പിജി കോഴ്‌സ്‌ പഠിക്കാൻ കോമൺവെൽത്ത്‌ സ്‌കോളർഷിപ്പ്‌ ലഭിക്കും. ഒക്‌ടോബർ 30നു മുമ്പ്‌  കേന്ദ്ര മന്ത്രാലയത്തിനും ഇംഗ്ലണ്ടിലേക്ക്‌ നവംബർ 15നു മുമ്പും അപേക്ഷ അയക്കണം. 

അടുത്ത ഒക്‌ടോബറോടെ ഡിഗ്രി വിജയിക്കുന്നവർക്കും അപേക്ഷിക്കാം. സ്‌കോളർഷിപ്പ്‌ ഇല്ലാതെ  ഇംഗ്ലണ്ടിൽ പഠിക്കാൻ സാമ്പത്തികമായി കഴിയാത്തവരാണെന്നുള്ള അപേക്ഷയും ഇതോടൊപ്പം നൽകണം. 39 വിദ്യാർഥികളെ സ്‌കോളർഷിപ്പിന്‌ തെരഞ്ഞെടുക്കും. കേന്ദ്ര മാനവശേഷി വിഭവവികസന മന്ത്രാലയ(എംഎച്ച്‌ആർഡി)ത്തിന്‌ http://proposal.sakshat.ac.in/schoalrship, കോമൺവെൽത്ത്‌ സ്‌കോളർഷിപ്പ്‌ കമീഷ(സിഎസ്‌സി)ന്‌ https /fs29.formsite.com/m3nCYq/iy6rpgiqua/form_login.html എന്നീ പോർട്ടലുകളിൽ രണ്ടിലും അപേക്ഷ നൽകണം.

2020 സെപ്‌റ്റംബർ, ഒക്‌ടോബർ മാസത്തോടെയേ ക്ലാസ്‌ തുടങ്ങുകയുള്ളു. അടുത്ത ജൂണോടെ അർഹരായവരുടെ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top