29 March Friday

കാര്‍ഡിയോ വാസ്ക്കുലാര്‍ ആന്റ് തൊറാസിക് നേഴ്സിംഗ് പരിയാരത്ത് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2016

കണ്ണൂര്‍ >  അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി (പരിയാരം മെഡിക്കല്‍ കോളേജ്) ന് കീഴിലു ള്ള നേഴ്സിംഗ് കോളേജില്‍ 2016–17 അധ്യയന വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ കാര്‍ഡിയോ വാസ്ക്കുലാര്‍ ആന്റ് തൊറാസിക് നേഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 16 മുതല്‍ നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഓഫിസില്‍ നിന്ന് നേരിട്ടും സ്ഥാപന ത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തും അപേക്ഷിക്കാന്‍ കഴിയും. അപേക്ഷാ ഫോറത്തിനും പ്രോസ്പെക്ടസിനും 500 രൂപയാണ് വില. വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷിക്കുന്നവര്‍ “പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് നേഴ്സിംഗ്–പരിയാരം, കണ്ണൂര്‍ എന്നപേരില്‍ പരിയാരത്ത് മാറാവുന്ന വിധത്തിലെടുത്ത ഡിമാന്റ്ഡ്രാഫ്റ്റ് സഹിതമാണ് അപേ ക്ഷിക്കേണ്ടത്.

ബിഎസ് സി നേഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നേഴ്സിംഗ് കഴിഞ്ഞ് റജിസ്ട്രേഷനുശേഷം ഒരു വര്‍ഷത്തെ സ്റ്റാഫ് നേഴ്സായുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്ക് കേരളാ നേഴ്സസ് ആന്റ് മിഡ്വൈഫ്സ് കൌണ്‍സില്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇന്ത്യന്‍ നേഴ്സിംഗ് കൌണ്‍സിലിന്റേയും കേരളാ നേഴ്സിംഗ് കൌണ്‍സിലിന്റേയും അംഗീകാരത്തോടെയു ള്ള  ഒരുവര്‍ഷത്തെ സ്പെഷ്യാലിറ്റി കോഴ്സാണിത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 6000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാനതീയ്യതി സെപ്തംബര്‍ 15. വിശദാംശങ്ങള്‍ www.mcpariyaram.com എന്നതാണ് സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭ്യ മാണ് .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top