18 April Thursday

കേരള സര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദപ്രവേശനം: ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 5, 2017

തിരുവനന്തപുരം >  കേരള സര്‍വകലാശാലയുടെ 2017-18 അധ്യയനവര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റ്  http://admissions. keralauniverstiy.ac.in  എന്ന വെബ്സൈറ്റില്‍ 5ന് പ്രസിദ്ധപ്പെടുത്തും. അപേക്ഷകര്‍ക്ക് ആപ്ളിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാനത്തിലൂടെ ഇതുവരെയും ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തതും എന്നാല്‍ ഈ സപ്ളിമെന്ററി അലോട്ട്മെന്റില്‍ പുതുതായി അലോട്ട്മെന്റ് ലഭിക്കുകയും ചെയ്തവര്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൌട്ടെടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം.

അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1525  രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 840 രൂപയുമാണ്. ഇപ്രകാരം അഡ്മിഷന്‍ ഫീസ് അടച്ചവര്‍ അഡ്മിഷന്‍ ഫീസ് അടച്ചതിന്റെ വിവരം വെബ്സൈറ്റില്‍ നല്‍കിയശേഷം അലോട്ട്മെന്റ് മെമ്മോ പ്രിന്റെടുക്കേണ്ടതും മെമ്മോയില്‍ പറഞ്ഞിരിക്കുന്ന കോളേജില്‍ പ്രവേശനംനേടേണ്ടതുമാണ്. കോളേജുകളില്‍ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയ അപേക്ഷകര്‍ക്ക് സപ്ളിമെന്ററി അലോട്ട്മെന്റില്‍ തങ്ങളുടെ ഹയര്‍ ഓപ്ഷനുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും ഇപ്പോള്‍ പ്രവേശനംനേടിയ  കോളേജില്‍നിന്ന് ടിസി വാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടണം. ഇങ്ങനെയുള്ളവര്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല.

സപ്ളിമെന്ററി അലോട്ട്മെന്റില്‍ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അഡ്മിഷന്‍ ഫീസ് അടച്ച വിവരം വെബ്സൈറ്റില്‍ ചേര്‍ക്കുമ്പോള്‍ അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്യാം. കോളേജില്‍ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയര്‍ ഓപ്ഷനിലേക്ക് സപ്ളിമെന്ററി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്കും ലോഗിന്‍ചെയ്ത് അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്യാം.

 സപ്ളിമെന്ററി അലോട്ട്മെന്റ് പ്രകാരം ലഭിക്കുന്ന കോളേജ്, കോഴ്സ് എന്നിവയില്‍ തൃപ്തരല്ലെങ്കിലും തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കണമെങ്കില്‍ അലോട്ട്മെന്റ് മെമ്മോയില്‍ പറഞ്ഞ  സമയത്ത് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ അഡ്മിഷന്‍ എടുക്കണം. കോളേജുകളില്‍ പ്രവേശനം നേടിയ ശേഷം ആ സീറ്റില്‍ തൃപ്തരാണെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ 11ന് വൈകിട്ട് 5  വരെ നീക്കംചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top