26 April Friday

കലിക്കറ്റ് യൂണി.ബിരുദ പ്രവേശനം; 6, 7, 8 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2016

തേഞ്ഞിപ്പലം > കലിക്കറ്റ് സര്‍വകലാശാലയുടെ 2016–17 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൌകര്യം ആറ്, ഏഴ്, എട്ട് തീയതികളില്‍ ലഭ്യമാകുമെന്ന് സര്‍വകലാശാല പത്രകുറിപ്പില്‍ അറിയിച്ചു. ഇതുവരെ ഫീസ് അടയ്ക്കാത്തവര്‍ക്ക് ആറ്, ഏഴ് തീയതികളില്‍ അടയ്ക്കാം.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം ഫൈനല്‍ പ്രിന്റൌട്ട് (ഫോട്ടോയുടെ മുകളില്‍ അപ്രൂവ്ഡ് എന്ന സീല്‍ പതിച്ചിട്ടുള്ളത്) എടുക്കാത്ത എല്ലാ വിദ്യാര്‍ഥികളും ലോഗിന്‍ ചെയ്ത് അന്തിമ സമര്‍പ്പണം നടത്തി ഫൈനല്‍ പ്രിന്റൌട്ട് എടുക്കണം.

നേരത്തെ അന്തിമ സമര്‍പ്പണം നടത്തിയവര്‍ക്ക് സമര്‍പ്പിച്ചവയില്‍ എന്തെങ്കിലും തിരുത്തല്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ സര്‍വകലാശാലക്ക് കീഴില്‍ വിവിധ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുമായി ബന്ധപ്പെട്ട് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top