23 April Tuesday
പാരാമെഡിക്കല്‍ കോഴ്സുകള്‍

പാലാ ഭാരത് കോളേജില്‍ പ്രവേശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2016

കോട്ടയം > ജോലിസാധ്യതയേറിയ മികച്ച പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന പാലായിലെ ഭാരത് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസില്‍ ഈ വര്‍ഷത്തെ പ്രവേശനം ആരംഭിച്ചു.

ഏതെങ്കിലും ഗ്രൂപ്പില്‍ പ്ളസ് ടു വോ വിഎച്ച്എസ്ഇ യോ പാസായവര്‍ക്ക് അവരുടെ താല്‍പര്യവും സാമ്പത്തിക സ്ഥിതിയുമനുസരിച്ച് 2 വര്‍ഷം കാലാവധിയുള്ള ഡിപ്ളോമ കോഴ്സിലോ 3 വര്‍ഷം ദൈര്‍ഘ്യമുള്ള ഡിഗ്രി കോഴ്സിലോ പ്രവേശനം നേടാം. ഇതിലൂടെ  ഈ കോളേജിലെ പഠനത്തോടൊപ്പം ഓരോ വര്‍ഷവും ഓരോ മാസം വീതം നെയ്യൂരിലെ ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ സെന്ററിലും കൂടാതെ 3 മാസം വീതം ഗവണ്‍മെന്റ് ആശുപത്രികളിലും പ്രായോഗിക പരീശീലനം കൂടി ലഭിക്കും. ഇതു കഴിയുമ്പോള്‍  സ്വന്തമായി ജോലി നേടാനുള്ള പ്രാപ്തി കൈവരിക്കാം. 
  കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിച്ചും പൂര്‍ത്തിയാക്കിയതും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നതും അതോടൊപ്പം കേരളത്തില്‍നിന്ന്ഏറ്റവും കൂടുതല്‍ യുവതീയുവാക്കള്‍ വിദേശ ജോലി  നേടിയിട്ടുള്ളതും ഈ കോളേജില്‍നിന്ന് ഡിപ്ളോമയും ഡിഗ്രിയും എടുത്തവരാണെന്ന് കോളേജ് അധികൃതര്‍ പറയുന്നു. 

   പാരാമെഡിക്കല്‍ രംഗത്ത് ഏറ്റവും പ്രധാന വിഭാഗങ്ങളായ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, മെഡിക്കല്‍ റോഡിയോഗ്രഫി ആന്‍ഡ് ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്നോളജി എന്നീ 3 വിഭാഗങ്ങളില്‍ 2 വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ളോമ, 3 വര്‍ഷം ദൈര്‍ഘ്യമുള്ള ഡിഗ്രി എന്നീ കോഴ്സുകളാണ് ഇവിടെ നടത്തിവരുന്നത്. എല്ലാ കോഴ്സുകളിലും 30 സീറ്റുകള്‍ വീതം ഓരോ വര്‍ഷവും ലഭ്യമാണ്. എല്ലാ കോഴ്സുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ഈ    വര്‍ഷം  ക്ളാസുകള്‍  15ന് ആരംഭിക്കും. വിലാസം: ഡയറക്ടര്‍, ഭാരത് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ്, പാല. ഫോണ്‍: 9447507858.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top