20 April Saturday

ആരോഗ്യ സർവകലാശാല പരീക്ഷാ തീയതികൾ

വെബ് ഡെസ്‌ക്‌Updated: Saturday May 5, 2018


തൃശൂർ > കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല 2018  മെയ് ഇരുപത്തിയൊമ്പതു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റയറി പ്രാക്ടിക്കൽ പരീക്ഷാടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
2018  ജൂൺ നാല് മുതലാരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റകറി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2018  ജൂൺ നാല് മുതലാരംഭിക്കുന്ന എം ഡി എസ്സ് പാർട്ട് കക  റെഗുലർ തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2018  ജൂൺ പതിനെട്ടു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്റപറി  (2012  & 2010  സ്‌കീം) പരീക്ഷക്ക് മെയ് ഇരുപത്തിമൂന്നു മുതൽ മുപ്പത്തിയൊന്നു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.  പേപ്പറൊന്നിനു 105/ രൂപ ഫൈനോടുകൂടി ജൂൺ രണ്ടു വരേയും, 315/ രൂപ സൂപ്പർഫൈനോടുകൂടി ജൂൺ  അഞ്ചു വരേയും ഓൺലൈൻ രെജിസ്‌ട്രേഷൻ നടത്താം
പരീക്ഷാഫലം
2018  ഫെബ്രുവരിയിൽ നടത്തിയ സെക്കന്റ്ൂ പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ &സപ്ലിമെന്റററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്‌കോർഷീറ്റിന്റെിയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി മെയ് പതിനെട്ടിനകം അപേക്ഷിക്കേണ്ടതാണ്.

2017  ഡിസംബറിൽ നടത്തിയ ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെ ന്റ റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 
റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്‌കോർഷീറ്റിന്റ്യും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി മെയ് പതിനഞ്ചിനകം  അപേക്ഷിക്കേണ്ടതാണ്.

2018  ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന ഒന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്റ റി (2016  & 2010  സ്‌കീം) പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top